വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത് നടന്‍ വിക്രാന്ത് മാസെയും ശീതളും

വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടന്‍ വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും വിവാഹിതരായി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. 2019 ഡിസംബറിലാണ്…

വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടന്‍ വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും വിവാഹിതരായി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. 2019 ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിക്രാന്ത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

2007ല്‍ ധൂം ലൂട്ടേര എന്ന സിനിമയിലൂടെയാണ് വിക്രാന്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ഹാഫ് ഗേള്‍ഫ്രണ്ട്, ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ , ഹസീന്‍ ദില്‍റുബ തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലവ് ഹോസ്റ്റല്‍ ആണ് വിക്രാന്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സാന്യ മല്‍ഹോത്ര നായികയായെത്തുന്ന ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കിയിരിക്കുന്നത്. ഫെബ്രുവരി 25ന് സീ5ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവാംഗ് ബവ്‌സറിന്റെ ബ്ലാക്കൗട്ട്, സന്തോഷ് ശിവന്റെ മുംബൈക്കര്‍, പവന്‍ കിര്‍പലാനിയുടെ ഗ്യാസ് ലൈറ്റ് എന്നിവയാണ് വിക്രാന്തിന്റെ മറ്റ് പുതിയ പ്രോജക്ടുകള്‍.