ചിലർ വീട്ടിൽ ഒരു കാര്യവും ഇല്ലാതെ കയറി വരും, അങ്ങനെ മറ്റുള്ളവരുടെ സ്പേസിലേക്ക് കയറി വരുന്നവരോട് ദേഷ്യമാണ്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന…

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോൾ തന്റെ കുറച്ച് വീട്ടുവിശേഷങ്ങൾ ആരാധകർക്കൊപ്പം പങ്കുവെച്ചിരിക്കുകയാണ്.

ദുല്‍ഖറിന്‍റെ വാക്കുകള്‍

‘വീട് എനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത നല്‍കുന്ന സ്പേസ് കൂടിയാണ്. ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്. ഒരു കാര്യവും കാണില്ല. എന്തെങ്കിലുമൊക്കെ കാര്യവും പറഞ്ഞു കയറി വരും. അടുത്തിടെയും അങ്ങനെയൊരാള്‍ വന്നിരുന്നു. എന്തോ ബുക്ക് ഇവിടെ തരാനായി എന്ന് പറഞ്ഞു. സത്യത്തില്‍ അതൊരു കള്ളമാണ്. അങ്ങനെ മറ്റുള്ളവരുടെ സ്പേസിലേക്ക് കയറി വരുന്നവരോട് ദേഷ്യമാണ്. വാപ്പയ്ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുന്നത് വീടിനെ റെസ്പെക്റ്റ് ചെയ്യാതെ വരുമ്പോഴാണ്. എന്തെങ്കിലും അലങ്കോലമായി കിടന്നാല്‍ അപ്പോള്‍ പ്രശ്നമാകും. ടിവി റിമോട്ട് കാണാതെ വരുന്നതും വാപ്പയ്ക്ക് ദേഷ്യം പിടിക്കുന്ന കാര്യമാണ്’. ദുല്‍ഖര്‍ പറയുന്നു.

മലയാള സിനിമയിൽ യുവനായകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയിരുന്നു. അതിനു ശേഷം അങ്ങോട്ട് ദുൽഖറിന്റെ കാലമായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം നായകനായി തിളങ്ങിയത്. അതിൽ പല ചിത്രങ്ങളും വലിയ ഹിറ്റുകൾ ആയിരുന്നു. യുവാക്കളുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് വളരെ പെട്ടന്ന് തന്നെയാണ് കഴിഞ്ഞത്. താരപുത്രൻ എന്ന ലേബലിൽ അല്ല ദുൽഖർ മലയാള സിനിമയിൽ ഇത്ര വലിയ സ്ഥാനം നേടിയത്. സ്വന്തം കഴിയും പ്രയത്നവും തന്നെയാണ് അതിനു ദുൽഖറിനെ സഹായിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചു.