ദുല്‍ഖര്‍ സൽമാൻ തെലുങ്ക് കീഴടക്കിയ കഥ !!

2017 ൽ മലയാളസിനിമയിൽ നിന്നും വലിയ ഇടവേള എടുത്തുകൊണ്ടായിരുന്നു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയത്, അതിന് നിരവധി വിമർശനങ്ങൾ ആണ് താരം ഏറ്റ് വാങ്ങിയത്, എന്നാൽ ഇതൊന്നും താരം വകവെച്ചിരുന്നില്ല, ആ കാലയളവിൽ വലിയ തോതിൽ മലയാള സിനിമയിൽ നിന്നുള്ള വേഷങ്ങൾ താരത്തിന് നഷ്ടമായിരുന്നു, അങ്ങനെ നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. കീർത്തി സുരേഷ് നായികയായി എത്തിയിട്ട് കൂടി തെലുങ്കിൽ നിന്നും പ്രശംസ കിട്ടിയത് ദുൽഖറിനായിരുന്നു,

ജമനിഗണേശന്റെ വേഷം ഇത്ര നന്നായി മറ്റാർക്കും ചെയ്യാൻ ആകില്ലെന്ന് തെലുങ്ക് പ്രേക്ഷകരും സിനിമ പ്രക്ഷകരും വിധിയെഴുതി, ആ സമയം രാജമൗലി വരെ ദുൽഖുറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു, അങ്ങനെ താരം തുടക്കം ഗംഭീരമാക്കി, പിന്നീട് പിന്നാലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി, അങ്ങനെ തെലുങ്ക് പ്രേഷകർ തന്നെ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ തന്റെ പഴയതും പുതിയതുമായ സിനിമകൾ ഡബ്ബ് ചെയ്ത് ഇറക്കി, പിന്നീടുള്ള കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ് എന്നി ചിത്രങ്ങൾ കോടികൾ തെലുങ്ക് സിനിമ മേഖലയിൽ നിന്നും നേടി. ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ സീത റാം എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

Previous articleഒപ്പം അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു നടി ഉണ്ടെന്ന് തുറന്നു പറഞ്ഞു ചാക്കോച്ചന്‍
Next articleതന്റെ ആ പ്രണയ ബന്ധം കാരണം 20  വർഷത്തെ ദാമ്പത്യബന്ധം അവസാനിച്ചു  സനൽ കുമാർ!!