ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ചിത്രം ‘വാന്‍ 777’!!!

വിവാദ യൂടൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജീവിതകഥ സിനിമയാകുന്നു. ‘വാന്‍ 777’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഇബുള്‍ ജെറ്റ് തന്നെയാണ്…

വിവാദ യൂടൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജീവിതകഥ സിനിമയാകുന്നു. ‘വാന്‍ 777’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഇബുള്‍ ജെറ്റ് തന്നെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘വാന്‍ 777’ സിനിമ സംവിധാനം ചെയ്യുന്നത് റമീസ് നന്തിയാണ്.

കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവര്‍
ഓമ്നി വാന്‍ ലൈഫിലൂടെയാണ് കഥ പറഞ്ഞത്. പിന്നീട് ടെമ്പോ ട്രാവലര്‍ മോഡിഫൈ ചെയ്ത കാരവാനാക്കി ഇവര്‍ യാത്രകള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി സ്റ്റിക്കര്‍ വര്‍ക്കുകള്‍ നടത്തിയതും മോഡിഫിക്കേഷന്‍ നടത്തിയതും മൂലം വാഹനം മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. വാഹനം എംവിഡി പിടിച്ചെടുക്കുകയും ഇരുവരും ജയിലിലാവുകയും ചെയ്തിരുന്നു.

വാഹനം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇവര്‍ കണ്ണൂര്‍ എംവിഡി ഓഫീസിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവര്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ പിടിച്ചെടുത്ത വാഹനം ഒക്ടോബര്‍ 28നാണ് ഇവര്‍ക്ക് വിട്ടുകിട്ടി. പിന്നീട് മോഡിഫിക്കേഷനുകള്‍ ഒഴിവാക്കി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വീണ്ടും ഇരുവരു സോഷ്യലിടത്ത് ആക്ടീവാകുകയും ചെയ്തിരുന്നു. അതിനെയാണ് തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

2.08 മില്യണ്‍ സബ്സ്‌ക്രൈബര്‍മാരാണ് ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനലിനുള്ളത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തില്‍ രൂപമാറ്റം വരുത്തി എന്നതായിരുന്നു കേസ്. വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചു, സൈറണ്‍ ഘടിപ്പിച്ചു, പൊതുജനങ്ങള്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എല്‍.ഇ.ഡി ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ആര്‍ടിഒ കുറ്റപത്രത്തില്‍ ചുമത്തിയത്.

മാത്രമല്ല, നികുതി അടക്കുന്നതില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വീഴ്ച വരുത്തിയെന്നും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരുവരും നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.