അക്കൗണ്ട് ബാലൻസ് അറിയുവാൻ ഇനി ബുദ്ധിമുട്ടേണ്ട; ഒരു മിസ്കോൾ മതി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ബാലൻസ് അറിയാം

ബാലൻസ് അറിയുവാൻ നമ്മൾ ഒരുപാട് മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്, ഓൺലൈൻ ആപ്പിനെയും എടിഎം നെയും ഇതൊന്നും ഇല്ലാത്തവർ നേരെ ബാങ്കിൽ പോകണം എന്നാൽ ഇനി എളുപ്പ മാർഗത്തിൽ  നിങ്ങളുടെ ബാലൻസ് അറിയുവാൻ സാധിക്കും. ഒരു മിസ്കോൾ…

ബാലൻസ് അറിയുവാൻ നമ്മൾ ഒരുപാട് മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്, ഓൺലൈൻ ആപ്പിനെയും എടിഎം നെയും ഇതൊന്നും ഇല്ലാത്തവർ നേരെ ബാങ്കിൽ പോകണം എന്നാൽ ഇനി എളുപ്പ മാർഗത്തിൽ  നിങ്ങളുടെ ബാലൻസ് അറിയുവാൻ സാധിക്കും. ഒരു മിസ്കോൾ മാത്രം മതി. ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ഒരു മിസ്കോൾ മാത്രം അടിച്ചാൽ മതി. തിരിച്ചു മെസ്സേജ് ആയി നിങ്ങളുടെ ബാലൻസ് വരുന്നതാണ്.ബാലൻസ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ ഡീറ്റയിൽസും അങ്ങനെ പല സേവനങ്ങളും നമുക്ക് ഒരു മിസ് കാളിൽ ലഭിക്കും.

ഇനി നിങ്ങൾക്ക് ഒരു ഓൺലൈൻ ആപിന്റെയോ ബാങ്കിൽ പോകേണ്ട ആവശ്യമോ വരില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ബാങ്ക് പല നിയന്ത്രണങ്ങളും ഏർപെടുത്തിയിട്ടുണ്ട് ആയതിനാൽ ഇത്തരം കാര്യങ്ങൾക്കായി ബാങ്കിനെ സമീപിക്കാതെ ഇരിക്കാൻ ആണ് ഈ ഒരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഓരോ ബാങ്കിന്റെയും ടോൾഫ്രീ നമ്പറുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

ആക്സിസ് ബാങ്ക്-(18004195959), ബാങ്ക് ഓഫ് ബറോഡ-(9223011311), ഐ.ഡി.ബി.ഐ ബാങ്ക്-(18008431122), കോടക് മഹീന്ദ്ര ബാങ്ക്-(18002740110), പഞ്ചാബ്നാഷണൽ ബാങ്ക്-(18001802222), ഐ.സി.ഐ.സി.ഐ ബാങ്ക്-(2230256767), എച്ച്.ഡി.എഫ്.സി ബാങ്ക്-(18002703333), ബാങ്ക് ഓഫ് ഇന്ത്യ-(9015135135), കാനറ ബാങ്ക്-(9015483483), എസ്.ബി.ഐ-(9223766666), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-(9223008586), യെസ് ബാങ്ക്-(9223920000), സൗത്ത് ഇന്ത്യൻ ബാങ്ക്-(9223008488), സി.എസ്.ബി- (9895923000), കേരള ഗ്രാമീൺ ബാങ്ക്-(9015800400), സിറ്റി ബാങ്ക്-(9880752484), ഫെഡറൽ ബാങ്ക്- (8431900900), ധനലക്ഷ്മി ബാങ്ക്-(08067747700), ഡി.സി.ബി ബാങ്ക്-(7506660011), കത്തോലിക്ക സിറിയൻ ബാങ്ക്-(09895923000), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-(09223008586).

എപ്പോഴാണോ നിങ്ങൾക്ക് ബാലൻസ് അറിയേണ്ടത് സമയത്ത്  നമ്പറിലേക്ക് ഒരു മിസ്കോൾ കൊടുത്താൽ മതി.