ദിവസേന രണ്ടു മുട്ടകൾ വീതം കഴിച്ചാലുള്ള ഗുണങ്ങൾ ….!!

രോഗ പ്രതിരോധശേഷിയുടെ കാര്യത്തില്‍ മുട്ട എന്ന ഭക്ഷ്യവിഭവത്തിന് വലിയ രീതിയില്‍ പങ്കു വഹിക്കാനാകും എന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതുകൊണ്ടു തന്നെയാണ് കൊറോണ വൈറസ് വ്യാപനത്തിന്‍്റെ ഈ നാളുകളില്‍ രോഗം പിടിപെട്ട് ശുശ്രൂഷയില്‍ കഴിയുന്ന രോഗികളുടെ…

രോഗ പ്രതിരോധശേഷിയുടെ കാര്യത്തില്‍ മുട്ട എന്ന ഭക്ഷ്യവിഭവത്തിന് വലിയ രീതിയില്‍ പങ്കു വഹിക്കാനാകും എന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതുകൊണ്ടു തന്നെയാണ് കൊറോണ വൈറസ് വ്യാപനത്തിന്‍്റെ ഈ നാളുകളില്‍ രോഗം പിടിപെട്ട് ശുശ്രൂഷയില്‍ കഴിയുന്ന രോഗികളുടെ ദൈനംദിന ഭക്ഷണ ക്രമത്തില്‍ മുട്ടകള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് പ്രധാനമായും രോഗപ്രതിരോധ ശേഷിയെ തകര്‍ത്തു കളയുന്ന ഒരു രോഗമായതിനാല്‍ ഈ ദിനങ്ങളില്‍ ഏതൊരാളുടെയും പ്രതിരോധശേഷി മികച്ചതാക്കാനായി പോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള മുട്ട പോലുള്ള ആരോഗ്യ ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടത് അത്യാവശ്യമായി മാറുന്നു.


ഏതൊരാളുടെയും രോഗപ്രതിരോധ സംവിധാനം കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതില്‍ ഇതിന് പ്രധാന പങ്കുണ്ട്. ആരോഗ്യമുള്ള ശരീരം, കേടുപാടുകള്‍ ഇല്ലാത്ത കൈ നഖങ്ങള്‍, മുടി വളര്‍ച്ച, എല്ലുകളുടെ വളര്‍ച്ച എന്നിവയെല്ലാം കൂടുതല്‍ മികച്ചതാക്കാനായി എണ്ണമറ്റ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന മുട്ടകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. രോഗത്തില്‍ കഴിയുന്നവരുടെയും, രോഗസാധ്യത ഉള്ളവരുടെയും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമടക്കം എല്ലാവരുടെയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മുട്ടകള്‍ പ്രധാന ഭക്ഷണമായി തിരഞ്ഞെടുക്കണമെന്ന് ആരോഗ്യ അധികൃതരെല്ലാം ഒന്നടങ്കം നിര്‍ദ്ദേശിക്കുന്നു.
ഇതിന്‍്റെ ഭാഗമായി ആദ്യപടി എന്നോണം ദിവസവും ഇവരുടെ ഭക്ഷണക്രമത്തില്‍ മുട്ടകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. വൈറസ് വ്യാപനത്തിന്‍്റെ ഈ ദിനങ്ങളില്‍ എല്ലാവരും രോഗപ്രതിരോധ ശേഷി ഉള്ളവരായി തുടരുന്നതിന്‍്റെ ആവശ്യകതയെ കണക്കിലെടുത്തുകൊണ്ട് ട്വിറ്ററിലും മറ്റുമൊക്കെ ഈ ദിവസങ്ങളില്‍ #EggsForImmunity എന്ന പുതിയ ചലഞ്ച് കൂടി വൈറലായി കൊണ്ടിരിക്കുകയാണ്.രോഗ ലക്ഷണങ്ങളവരും സുഖം പ്രാപിക്കുന്നവരുമായവര്‍ മുട്ട കഴിക്കാന്‍ ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. ഇതിന്‍്റെ ഉള്ളു മുതല്‍ കാമ്ബ് വരെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിന് രോഗശാന്തി ഗുണങ്ങള്‍ പകരാനാവും ധാരാളം അമിനോ ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് മുട്ടകളില്‍.

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി മികച്ച രീതിയില്‍ രൂപപ്പെടുത്തുന്നതിനും അവശ്യമായ കോര്‍ വിറ്റാമിനുകളായ സെലിനിയം (22%), വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ കെ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.ഇത് നമ്മുടെ ശരീരത്തിലെ വികസനത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ദിവസം രണ്ട് മുട്ട വീതം കഴിക്കുന്നത് അണുബാധകളെ ചെറുത്തു നിര്‍ത്താനും ശരീരത്തെ എല്ലായ്പ്പോഴും ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കും.