ഇലക്ട്രിക് വാഹന നിർമ്മാണത്തിലെ പുതു പുത്തൻ എൻട്രി അൾട്രാവയലറ്റ് എഫ്99

Ultraviolet electric vehicle

ഇലക്ട്രിക് വാഹന നിർമ്മാണ സാങ്കേതികവിദ്യയിലെ തന്നെ ഏറ്റവും പുതിയ സങ്കേതകങ്ങൾ പ്രയോജനപ്പെടുത്തിയാണ് എഫ്99 നിർമ്മിച്ചിരിക്കുന്നത്. കാർബൺ ഫൈബർ എക്സോസ്കെലട്ടൺ, കാർബൺ ഫൈബർ ബാറ്ററി പാക്ക്, 400V ബാറ്ററി ആർക്കിടെക്ച്ചർ, ലിക്വിഡ് കൂൾഡ് ഡ്രൈവ് ട്രെയിൻ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകൾ മോട്ടോർസൈക്കിളിന്റെ ഭാഗമാണ്. വെറും മൂന്നു സെക്കന്റിൽ 100 കിലോമീറ്റർ വേഗതയും 10 സെക്കന്റിൽ താഴെ 200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയുന്ന എഫ്99, പെർഫോമൻസ് മോട്ടോർസൈക്ലിങ്ങിൽ ഇന്ത്യ ലോകത്തിന് മുന്നിൽ വെക്കുന്ന ശക്തമായ ഉദാഹരണം കൂടെയാണ്.

ഇന്ത്യയിലെ കഴിവും അറിവും ഉപയോഗിച്ച് നിലവിലെ രീതികൾ മാറ്റിമറിക്കുകയാണ് അൾട്രാവയലറ്റ് ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ നാരായൺ സുബ്രഹ്മണ്യം പറയുന്നു. ഇന്ത്യക്കും അൾട്രാവയലറ്റിനും ഒരുപോലെ അഭിമാനമാണ് ഈ നിമിഷം. പെർഫോമൻസ് വാഹനങ്ങൾ എന്നാൽ നമ്മൾ പാശ്ചാത്യരെയാണ് ഇതുവരെ ഉദ്ദേശിച്ചിരുന്നത്. എഫ്99 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിൾ ആയതോടെ ഇന്ത്യയുടെ ഡിസൈൻ, എൻജിനീയറിങ് പാഠവത്തിന് കൂടുതൽ അംഗീകാരം ലഭിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

പുതിയ റെക്കോർഡ് ഇന്ത്യയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ നവീനമായ ആശയങ്ങൾ സൃഷ്ടിക്കാൻ കരുത്താകുമെന്നാണ് അൾട്രാവയലറ്റ് സി.റ്റി.ഒ, നിരഝ് രാജ്മോഹൻ പറയുന്നത്. “ഇന്ത്യൻ വാഹന നിർമ്മാതാക്കൾ സ്വയം ഏർപ്പെടുത്തിയ ഒരു പരിധിക്ക് ഉത്തരം നൽകുകയാണ് ഈ റെക്കോർഡ് പ്രകടനത്തിലൂടെ അൾട്രാവയലറ്റ് ചെയ്തത്. എഫ്99 പോലെ ഒരു മോട്ടോർസൈക്കിളിന് സാങ്കേതികവിദ്യ ഒരുക്കുന്നത് എളുപ്പമല്ല. കൃത്യത, നവീനത, എയ്റോഡൈനാമിക്സിലെ പെർഫെക്ഷൻ, സ്ട്രക്ച്ചറൽ എൻജിനീയറിങ്, ബാറ്ററിയെക്കുറിച്ചുള്ള അറിവ്, വെഹിക്കിൾ ഇലക്ട്രോണിക്സ് ഇതെല്ലാം പ്രധാനപ്പെട്ടതാണ്. മാസങ്ങളായി ഞങ്ങൾ ഈ പ്രോജക്റ്റിൽ കഠിനാധ്വാനം ചെയ്യുകയായിരുന്നു .