‘ലിജോ മോഹന്‍ലാല്‍ കോമ്പോ യഥാര്‍ത്ഥത്തില്‍ ആഘോഷിക്കപ്പെടേണ്ടതുണ്ടോ?’

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം കൂടി വന്നതോടെ മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വന്‍ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍…

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം കൂടി വന്നതോടെ മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വന്‍ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നത്. ഇപ്പോഴിതാ ലിജോ മോഹന്‍ലാല്‍ കൂട്ടുകെട്ടിനെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സബാഹ് സാബ് ആണ് മൂവീ ഗ്രൂപ്പില്‍ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റിട്ടിരിക്കുന്നത്.

മരുഭൂമിയിലെ മഴപോലെ ആഘോഷിക്കപ്പെടുന്ന ലിജോ മോഹന്‍ലാല്‍ കോമ്പോ യഥാര്‍ത്ഥത്തില്‍ ആഘോഷിക്കപ്പെടേണ്ടതുണ്ടോ?യെന്നാണ് സബായുടെ ചോദ്യം. ഒടിടി റിലീസ് ആയിട്ട് പ്ലാന്‍ ചെയ്ത മരക്കാരും, മോണ്‍സ്റ്ററും, ഇനി വരാന്‍ പോകുന്ന എലോണും ഒക്കെ ഫാന്‍സിന്റെയും സംഘടനകളുടെയും നിര്‍ബന്ധത്തിന് വഴങ്ങി തീയേറ്റര്‍ റിലീസ് ചെയ്യുകയും, ഈ സിനിമകള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേട്ടയാടലുകള്‍ ഏറ്റുവാങ്ങുകയും ചെയ്യപ്പെട്ടു. Ott തന്നെ ആയിരുന്നു ott ക്കു വേണ്ടി ഉണ്ടാകുന്ന സിനിമകളുടെ ഇടം. അവിടെ ഇറങ്ങിയ 12th മാന്‍, ദൃശ്യം 2 എന്നിവ ഉദാഹരണം. ഈ കൊട്ടിഘോഷിക്കപ്പെട്ട ദൃശ്യം 2 തീയേറ്റര്‍ റിലീസ് ചെയ്തിരുന്നേല്‍ അതും വേട്ടയാടപ്പെട്ടേനെ. ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ ഒന്നിനും പറ്റാത്ത പടം എന്ന വിധി വന്നേനെ.

തീയേറ്ററിലേക് ഡിസൈന്‍ ചെയ്യുന്ന പടങ്ങളില്‍ ഇപ്പൊ ലാഗ് പാടില്ല, സെന്റിമെന്റ്‌സ് പാടില്ല എന്നുള്ള അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്, കഥ ആ ലാഗ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ പോലും. ഇങ്ങനെ ഉള്ള സാഹചര്യത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുമ്പോള്‍ അത് ott ആവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലിജോയുടെ ഏത് സിനിമ ആണ് തിയേറ്റര്‍ പൂരപ്പറമ്പ് ആക്കിയിട്ടുള്ളത്? ലിജോയുടെ ഏത് സിനിമയില്‍ ആണ് ലാഗ് ഇല്ലാത്തത് എന്നുള്ള ചോദ്യങ്ങള്‍ ആണ് ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. ലിജോ മോഹന്‍ലാല്‍ ഒന്നിക്കുമ്പോള്‍ ആകെ കിട്ടാന്‍ പോവുന്നത് കുറേ കാലം സംവിധായകര്‍ ഉപയോഗിക്കാന്‍ വിട്ടുപോയ മോഹന്‍ലാല്‍ എന്ന നടനെ മാത്രം ആയിരിക്കുമെന്നും കുറിക്കുന്നു.