ദുരൂഹതകൾ നിറഞ്ഞ വാടക ഗർഭ ധാരണവുമായി സാമന്തയുടെ  ‘യശോദ’ ട്രെയിലർ!! 

ഒരു പാൻ ഇന്ത്യൻ ചിത്രവുമായി ‘യശോദ’യിൽ  സാമന്ത എത്തുന്നു. വാടക ഗർഭധാരണം ആണ് ചിത്രത്തിന്റെ പ്രമേയം തന്നെ. കോടീശ്വരന്മാരായ ദമ്പതികൾക്ക് അമ്മമാരാകുന്ന സ്ത്രീകളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അങ്ങനൊരു വാടക അമ്മ ആയിട്ടാണ് യശോദ…

ഒരു പാൻ ഇന്ത്യൻ ചിത്രവുമായി ‘യശോദ’യിൽ  സാമന്ത എത്തുന്നു. വാടക ഗർഭധാരണം ആണ് ചിത്രത്തിന്റെ പ്രമേയം തന്നെ. കോടീശ്വരന്മാരായ ദമ്പതികൾക്ക് അമ്മമാരാകുന്ന സ്ത്രീകളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അങ്ങനൊരു വാടക അമ്മ ആയിട്ടാണ് യശോദ യിൽ സാമന്ത എത്തുന്നത്. വാടക അമ്മയായ സാമന്തയുടെ അത്യുഗ്രൻ ആക്ഷനുകൾ ഈ സിനിമയിൽ കാണാം.ചിത്രത്തിൽ ഉണ്ണിമുകുന്ദനും ഒരു അത്യഗ്രൻ വേഷത്തിൽ എത്തുന്നു.

ഈ ചിത്രം തെലുങ്ക്,കന്നഡ, ഹിന്ദി, തമിഴ്, മലയാളം എന്നി ഭാഷകളിലായി നവംബര് 11 നെ റിലീസ് ചെയ്യുന്നു. ശ്രീദേവി മൂവീസ് പ്രൊഡക്ഷൻ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമിച്ച ഈ ചിത്രം ഹരിയും,ഹരീഷും ചേർന്നാണ് സംവിധാനം ചെയ്യ്തിരിക്കുന്നത്. സാമന്തയെ കൂടാതെ വരലക്ഷ്മി ശരത് കുമാർ, സമ്പത് രാജ്,ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീ പാദ, പ്രിയങ്ക ശർമ്മ എന്നിവരാണ് അഭിനയിക്കുന്നത്.

തെലുങ്കില്‍ വിജയ് ദേവരകൊണ്ട, തമിഴില്‍ സൂര്യ, കന്നഡയില്‍ രക്ഷിത് ഷെട്ടി, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മൻ ,ഹിന്ദിയിൽ വരുൺ ധവാൻ എനിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് മണി ശർമയാണ്. ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രവികുമാർ ജെപി, ചിത്രത്തിൽ ശക്തയായ ഒരു കഥാപാത്രം ആണ് സാമന്ത അഭിനയിച്ചിരിക്കുന്നത്.