താൻ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിന് കാരണമുണ്ട്!  വീട്ടിൽ ഞാനും, നസ്രിയയും സിനിമയെ കുറിച്ച് സംസാരിക്കില്ല,ഫഹദ്  ഫാസിൽ 

താൻ സാധാരണ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിന് ഒരു കാരണമുണ്ട് നടൻ ഫഹദ് ഫാസിൽ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ സിനിമകളെ പറ്റി പറയാൻ തനിക്ക് അങ്ങനൊരു താല്പര്യമില്ല…

താൻ സാധാരണ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിന് ഒരു കാരണമുണ്ട് നടൻ ഫഹദ് ഫാസിൽ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ സിനിമകളെ പറ്റി പറയാൻ തനിക്ക് അങ്ങനൊരു താല്പര്യമില്ല ആ കാരണം കൊണ്ട് ഒരു ഇന്റർവ്യൂ കൊടുക്കാൻ പോലും തയ്യാറാകത്തത്, താൻ സുഹൃത്തുക്കളോട് പോലും സിനിമയെ കുറിച്ച് പറയില്ല, അതുപോലെ വീട്ടിലും, ശരിക്കും താൻ വായിച്ച പുസ്തകങ്ങളെ കുറിച്ചോ അല്ലെങ്കിൽ വീട്ടുകാര്യങ്ങളെ കുറിച്ചോ ആണ് നസ്രിയയോട് പോലും സംസാരിക്കുന്നത്

താൻ സിനിമയെ കുറിച്ചങ്ങനെ സംസാരിച്ചിട്ടുള്ളത് അമൽ നീരദിനോട് മാത്രമാണ്, ശരിക്കും ശ്യാം പുഷ്‌കരനോടോ , അല്ലെങ്കിൽ ദിലീഷ് പോത്തനോടോ പോലും സിനിമയെ കുറിച്ചങ്ങനെ പറയില്ല. ഞാൻ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തത് എനിക്ക് എന്റെ സിനിമയെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ്, അവർ എന്റെ സിനിമകൾ കണ്ടു മനസിലാക്കട്ടെ ഫഹദ് ഫാസിൽ പറയുന്നു

ദിലീഷ് ചെയ്യ്ത സിനിമ മാത്രമല്ലാതെ വേറെ സിനിമ കണ്ടിട്ടുണ്ടോ എന്ന് പോലും തനിക്ക് സംശയമാണ്. ഒരിക്കൽ ഇവരോട് സംസാരിച്ചപ്പോൾ കണ്ട സിനിമയാണ് ഭായ്, അതുപോലൊരെണ്ണം ചെയ്യണ്ടേ  എന്ന് പറയാറുണ്ട്. എനിക്ക് എന്തെങ്കിലും ഒരു സിനിമയുടെ സംശയം ഉണ്ടെങ്കിൽ ഞാൻ ആകെ ചോദിക്കുന്നത് അമൽ നീരദിനോട് മാത്രമാണ് ഫഹദ് പറയുന്നു