ബ്യൂട്ടി ബ്ലോഗുകള്‍ അല്ല, കൊച്ചു പെണ്‍കുട്ടികളെ എങ്ങനെ വഴിതെറ്റാം എന്നാണ് ജാസ്മിന്‍ പഠിപ്പിക്കുന്നത്!!

മലയാളത്തിലെ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. അഞ്ച് സീസണുകള്‍ വളരെ വിജയകരമായി പൂര്‍ത്തിയായ ഷോയുടെ ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണ്. സോഷ്യല്‍മീഡിയാ താരങ്ങളാണ് ഇത്തവണത്തെ മത്സരാര്‍ഥികളിലേറെയും. ഷോയിലെ മത്സരാര്‍ഥിയായ ജാസ്മിനെ കുറിച്ചുള്ള…

മലയാളത്തിലെ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. അഞ്ച് സീസണുകള്‍ വളരെ വിജയകരമായി പൂര്‍ത്തിയായ ഷോയുടെ ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണ്. സോഷ്യല്‍മീഡിയാ താരങ്ങളാണ് ഇത്തവണത്തെ മത്സരാര്‍ഥികളിലേറെയും. ഷോയിലെ മത്സരാര്‍ഥിയായ ജാസ്മിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ശ്രദ്ധേയായിരിക്കുകയാണ്.

ബ്യൂട്ടി വ്‌ലോഗറാണ് ജാസ്മിന്‍. നിരവധി ഫോളോവേഴ്‌സുള്ള സോഷ്യല്‍മീഡിയാ താരമാണ് ജാസ്മിന്‍. ജോണ്‍ബ്രിട്ടോയാണ് ജാസ്മിന്റെ പ്രകടനത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

നമസ്‌കാരം സുഹൃത്തുക്കളെ ?? കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബിഗ് ബോസ് ഷോയില്‍ ലൈവില്‍ കണ്ട രണ്ടുപേരുടെ സംഭാഷണം ഒന്ന് ചൂണ്ടിക്കാട്ടുകയാണ്…നിങ്ങളും കണ്ടു കാണും എന്ന് വിശ്വസിക്കുന്നു…

സീക്രട്ട് ഏജന്റ് സായിയും സിബിനും തമ്മിലുള്ള സംഭാഷണമാണ് അത് ഇവര്‍ വൈല്‍ഡ് കാര്‍ഡുകളായി അകത്തേക്ക് വന്ന് ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ സംഭാഷണം നടക്കുന്നത് ഇവരുടെ സംഭാഷണത്തിലെ വ്യക്തി ജാസ്മിന്‍ ആണ്. സിബിന്‍ സായിയോട് ചോദിക്കുന്നു ഇവള്‍ക്ക് ഇത്രയും സബ്‌സ്‌ക്രൈബേഴ്‌സ് എങ്ങനെ ലഭിച്ചു?

സായി തിരിച്ചു മറുപടി നല്‍കുന്നു ഞാന്‍ അതൊന്നും പരിശോധിച്ചിരുന്നു ഇവളെ സബ് ചെയ്യുന്നവരെല്ലാവരും കൊച്ചുകുട്ടികളാണ് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു ഇതാണ് ഇവര്‍ തമ്മിലുള്ള സംഭാഷണം എല്ലാവരും അത് കേട്ടു എന്ന് വിശ്വസിക്കുന്നു…

ഇനി വിഷയത്തിലേക്ക് വരാം…

ജാസ്മിനെ ഫോളോ ചെയ്യുന്നവരില്‍ കൂടുതലും 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളാണ് അതാണ് സത്യം, അപ്പോള്‍ ആ കുട്ടികള്‍ തങ്ങള്‍ ഫോളോ ചെയ്യുന്ന ആള് ബിഗ് ബോസ് ഹൗസില്‍ ഒരു മത്സരാര്‍ത്ഥിയായി കയറുമ്പോള്‍ അയാള്‍ അവിടെ എന്തൊക്കെ ചെയ്യുന്നു എന്ന് കാണാന്‍ ശ്രമിക്കുമോ ശ്രമിക്കില്ലയോ?

ജാസ്മിന്‍ ഇപ്പോള്‍ തന്റെ ഫോളോവേഴ്‌സ് ആയ ഈ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും കൊടുക്കുന്ന സന്ദേശം എന്താണ് എന്ന് അവരുടെ മാതാപിതാക്കളായ നിങ്ങള്‍ പരിശോധിക്കണം എന്തായാലും ബ്യൂട്ടി ബ്ലോഗുകള്‍ അല്ല അവിടെ ജാസ്മിന്‍ അവര്‍ക്ക് കൊടുക്കുന്ന സന്ദേശം..
കൊച്ചു പെണ്‍കുട്ടികള്‍ എങ്ങനെ വഴിതെറ്റാം എന്ന് പഠിപ്പിച്ചു കൊടുക്കുകയാണ് ഇപ്പോള്‍ ജാസ്മിന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും ചെയ്യുന്നത്..

ജാസ്മിനെ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്ന 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ഫോണുകളില്‍ നിന്നാണ് ഈ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നു എങ്കില്‍ നിങ്ങള്‍ ഉടനെ തന്നെ അത് അണ്‍ഫോളോ ചെയ്യുക ഇങ്ങനെ ഒരു വ്യക്തിയെ ഫോളോ ചെയ്യാന്‍ നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങളെ അനുവദിക്കരുത്..

ഇനി എന്റെ കുഞ്ഞുങ്ങളുടെ കാര്യം പറയാം
എന്റെ മക്കള്‍ക്ക് ഞാന്‍ കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാന്‍ രണ്ട് ടാബുകള്‍ വാങ്ങിക്കൊടുത്തു അവര്‍ ഇപ്പോഴും അത് ഉപയോഗിക്കുന്നുണ്ട് എന്റെ മക്കള്‍ ജാസ്മിനെ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു മേക്കപ്പ് വീഡിയോകള്‍ കാണാന്‍
ഇപ്പോള്‍ ഞാന്‍ അത് അണ്‍ സബ്‌സ്‌ക്രൈബ് ചെയ്തു ഒരിക്കലും ഇനി ജാസ്മിന്റെ ഒരു വീഡിയോകളും കാണാന്‍ പാടില്ല എന്ന് പറഞ്ഞ് വിലക്കി എന്റെ മകള്‍ക്ക് 11 വയസ്സേ ഉള്ളൂ എന്റെ മകള്‍ ജാസ്മിനെ കണ്ട് പഠിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എന്നാണ് ജോണ്‍ കുറിപ്പില്‍ പറയുന്നത്.