5 മരണങ്ങളില്‍ ഒന്ന് പോലും പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ല…ഒരു തെളിവും ഇല്ല.!!! മീഡിയ ജോളിയെ ഇപ്പോഴേ തൂക്കി കൊന്നു

കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ് കൂടത്തായി കൊലപാതക പരമ്പര. 2019ല്‍ ജോളി ജോസഫ് എന്ന സ്ത്രീ അറസ്റ്റിലായതോടെയാണ് കോഴിക്കോട്ടെ കൂടത്തായി സയനൈഡ് കൊലപാതകങ്ങള്‍ എന്ന കേസ് പൊങ്ങിവന്നത്. 14 വര്‍ഷത്തിനിടെ രണ്ട് വയസുള്ള പെണ്‍കുഞ്ഞടക്കം ആറ്…

കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ് കൂടത്തായി കൊലപാതക പരമ്പര. 2019ല്‍ ജോളി ജോസഫ് എന്ന സ്ത്രീ അറസ്റ്റിലായതോടെയാണ് കോഴിക്കോട്ടെ കൂടത്തായി സയനൈഡ് കൊലപാതകങ്ങള്‍ എന്ന കേസ് പൊങ്ങിവന്നത്. 14 വര്‍ഷത്തിനിടെ രണ്ട് വയസുള്ള പെണ്‍കുഞ്ഞടക്കം ആറ് ബന്ധുക്കളെ കൊലപ്പെടുത്തി എന്നതാണ് കേസ്. സംഭവത്തെ ആസ്പദമാക്കി ‘കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ്’ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായിരിക്കുകയാണ്.

ഒരു കുടുംബത്തിലെ ആറ് പേരുടെ ഞെട്ടിക്കുന്ന മരണങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടുംബാംഗം തന്നെയായ ജോളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയാണിത്. ഇന്ത്യാ ടുഡേ ഒറിജിനല്‍സ് നിര്‍മ്മിച്ച മൂന്നാം ഡോക്യുമെന്ററിയായ കറി ആന്‍ഡ് സയനേഡിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഡൊക്യുമെന്ററി സ്ട്രീം ചെയ്യുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്റി സംവിധാനം ചെയ്തിരിക്കുന്നത്. ജോളിയുടെ ഭര്‍ത്താവിന്റെ സഹോദരനും സഹോദരിയുമായ റോജോയും രഞ്ജി തോമസും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്.

ഡോക്യുമെന്ററിയെ കുറിച്ച് ലോറന്‍സ് മാത്യു പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഇതൊരു ജോളി അനുകൂല പോസ്റ്റ് അല്ല…എന്നു പറഞ്ഞാണ് ലോറന്‍സിന്റെ പോസ്റ്റ് തുടങ്ങുന്നത്. India Today മീഡിയ ഏജന്‍സി netflix വഴി പുറത്തു വിട്ട ഡോക്യൂമെന്ററി ആണ് ‘Curry and Cyanide’. നമ്മുടെ നാട്ടിലെ കൂടത്തായി സംഭവം ആസ്പദമാക്കി എടുത്ത ഡോക്യൂമെന്ററി ആണിത്…
ഒന്നാമതായി, കേസ് കോടതിയില്‍ വിചാരണയ്ക്ക് ഇരിക്കുമ്പോള്‍, ഇതുപോലെ ഒരു ഡോക്യൂമെന്ററി തീര്‍ച്ചയായും ജുഡീഷ്യറിയെ ഇന്‍ഫ്‌ലുവന്‍സ് ചെയ്യും… അത് ഏത് രീതിയില്‍ ആണ് എന്നതിലേക്ക് എത്തുന്നതാണ് എന്റെ ബാക്കി പോസ്റ്റ്.

ഈ ഡോക്യൂമെന്ററി കാണുന്ന വരെ, ഈ കേസില്‍ 100% കുറ്റക്കാരി ജോളി ആണെന്നും അവള്‍ ശിക്ഷിക്കപ്പെടണം എന്നും ഞാന്‍ ആഗ്രഹിച്ചു… ഈ ഡോക്യൂമെന്ററിയില്‍ പോലും, ആളൂര്‍ ഒഴികെ വന്ന എല്ലാരും ജോളി കുറ്റക്കാരി എന്ന രീതിയില്‍ തന്നെയാണ് സംസാരിച്ചത്… പ്രേത്യേകിച്ച്, ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ്യുടെ സഹോദരി രഞ്ജിയും സഹോദരന്‍ റോജോയും… അവര്‍ ജോളിയെ പ്രതിയാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നതായി എനിക്ക് അവരുടെ വാക്കുകളില്‍ നിന്നും തന്നെ തോന്നി..

അവരുടെ മൊഴിയില്‍, ജോളി ഇത്രയെല്ലാം ചെയ്തത്, പൊന്നാമറ്റം തറവാട്ടില്‍ അധികാരി ആവാനും സ്വത്തുക്കള്‍ സ്വന്തമാക്കാനും വേണ്ടിയാണ്… എന്നിട്ട് ഇപ്പോള്‍ ആ സ്വത്തുക്കള്‍ ആരാണ് അനുഭവിക്കുന്നത് എന്ന് ആലോചിച്ചാല്‍ പലതിനും ഉത്തരം കിട്ടും..

അതുപോലെ ആദ്യത്തെ രണ്ടു മരണങ്ങള്‍ നടക്കുമ്പോള്‍, ആര്‍ക്കും ഒരു സംശയം ഇല്ല… ജോളിയുടെ ഭര്‍ത്താവ് റോയ് , സ്വത്തുക്കള്‍ മുഴുവന്‍ തങ്ങളുടെ പേരില്‍ ആണ് അപ്പച്ചന്‍ എഴുതി വെച്ചത് എന്ന് പറയുമ്പോള്‍ മുതലാണ്, ഇവര്‍ക്ക് ജോളിയെ സംശയം… സ്വത്ത് പോകുമെന്ന് പേടി വന്നപ്പോള്‍…
ഒരുപക്ഷെ, സ്വത്തുക്കള്‍ കിട്ടാന്‍, റോയ് എന്ന മകന്‍ അപ്പനെയും അമ്മയെയും കൊന്നതായിക്കൂടെ? അതിനു സാധ്യത ഉണ്ടല്ലോ… ചിലപ്പോള്‍ ജോളി ഭര്‍ത്താവിന് കൂട്ട് നിന്നു കാണും… അല്ലെങ്കില്‍, ഇവരുടെ മരണം ഒരു അവസരമായി കണ്ടിട്ട്, ജോളിയും ഭര്‍ത്താവും സ്വത്തുക്കള്‍ അടിച്ചുമാറ്റാന്‍ നോക്കി കാണും…

റോയ് ആത്മഹത്യ ചെയ്തതാണോ? അതോ കൊന്നതാണോ? ആര്‍ക്കും അറിയില്ല… സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം എന്ന് മാത്രമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്… അപ്പനെയും അമ്മയെയും സ്വത്ത് തട്ടാന്‍ വേണ്ടി തട്ടിയിട്ട്, അത് കിട്ടുന്നില്ല എന്ന അവസ്ഥ വന്നപ്പോള്‍, മനം നൊന്തോ, പിടിക്കപ്പെടുമോ എന്ന ഭയത്തിലോ അയാള്‍ ആത്മഹത്യാ ചെയ്തു കാണും….അതും അല്ലെങ്കില്‍ ജോളിക്ക് അവിഹിതം ഉണ്ടെന്ന് മനസിലാക്കി മനംനൊന്ത് ആത്മഹത്യാ ചെയ്തത് ആവും… അല്ലെങ്കില്‍ ജോളിയെ കിട്ടാന്‍ മാത്യു അയാളെ കൊന്നതാവാനും മതി

ബാക്കി 5 മരണങ്ങളില്‍ ഒന്ന് പോലും പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ല… ഒരു തെളിവും ഇല്ല… രഞ്ജി വന്നു പറയുന്ന സെന്റി ക്രൈം ത്രില്ലെര്‍ കഥ എന്നല്ലാതെ ഒരു തെളിവും ഇല്ല… മീഡിയക്കാര്‍ ജോളിയെ ഇപ്പോഴേ തൂക്കി കൊന്നു…
ഈ 6 കൊലപാതങ്ങളില്‍ ഏറ്റവും ക്രൂരമെന്ന് പറയുന്നത്, 2 വയസുള്ള ആ കുഞ്ഞിന്റെ മരണമാണ്… ആ മരണത്തിനു ജോളി കൊടുക്കുന്ന ന്യായം വിശ്വാസയോഗ്യമാണ്… ഞാന്‍ എന്തിനാ ആ കുഞ്ഞിനെ കൊല്ലുന്നേ.. എന്ത് നേട്ടമാണ് എനിക്ക് ഉള്ളത്? ഷൈജുവിനെ സ്വന്തമാക്കാന്‍ ആണേല്‍ സിലിയെ കൊന്നാല്‍ പോയെ… അമ്മ മരിച്ചുപോയ ഒരു കുഞ്ഞിന്, ഒരു അമ്മയുടെ സ്ഥാനത്തു നില്‍ക്കാന്‍ ഒരാള്‍ വേണം.. ആ ഒറ്റ ന്യായത്തില്‍ എനിക്ക് ആ വീട്ടില്‍ കയറി കൂടാം… ഇത് വളരെ വാലിഡ് പോയിന്റ് ആണ്…അങ്ങനെയിരിക്കെ, ആ കുഞ്ഞു ഇല്ലാതെ ആയാല്‍, ഞാന്‍ എന്റെ മുന്നിലുള്ള വാതില്‍ തന്നെയാണ് കൊട്ടി അടയ്ക്കുന്നത്…

അങ്ങനെ നോക്കുമ്പോള്‍ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷൈജു ആവാനും സാധ്യത ഉണ്ട്… ജോളിയെ കിട്ടാന്‍ വേണ്ടി അയാള്‍ അവരെ കൊന്നു… അപ്പോഴും കുഞ്ഞിന്റെ മരണം ദുരൂഹതയാണ്… അയാള്‍ക്കും ജോളിയെ കിട്ടാന്‍ ഭാര്യയെ മാത്രം കൊന്നാല്‍ മതിയല്ലോ…
അവിടെയാണ് മറ്റൊരു ട്വിസ്റ്റ് ഉള്ളത്… ജോളിയൊ ഷൈജുവോ അല്ലെങ്കില്‍ പിക്ചറില്‍ ഇല്ലാത്ത മൂന്നാമതൊരാള്‍, മറ്റൊരാളെ കൊല്ലാന്‍ നോക്കിയപ്പോള്‍, അബദ്ധത്തില്‍ ആ കുഞ്ഞു മരണപെട്ടതാണ്… ഇതിനാണ് സാധ്യത കൂടുതല്‍… കുഞ്ഞിന്റെയും പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ല…
6 പേരുടെ അവശിഷ്ടങ്ങള്‍ പുറത്ത് എടുത്തു കെമിക്കല്‍ പരിശോധന നടത്തിയപ്പോള്‍, അവരില്‍ ഒന്നിലും സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ല…അപ്പോഴും തെളിവില്ല…
എന്റെ ഒരു അഭിപ്രായത്തില്‍ ഈ 6 മരണങ്ങളില്‍, ചിലത് സ്വാഭാവികം ആയിരുന്നു… ചിലത് അബദ്ധം പറ്റിയതാണ്.. ചിലത് കൊലപാതകം ആണ്… പക്ഷെ പ്രതി ജോളി ആണൊ, ഷൈജു ആണൊ, മരിച്ചുപോയ റോയ് ആണൊ, അതോ ജോളിയെ ഫ്രെയിം ചെയ്യാന്‍ മുന്നില്‍ നിന്ന റോജോയോ രഞ്ജിയോ ആണൊ? അതോ ഇതൊന്നും അല്ലാത്ത മറ്റൊരാള്‍ ആണൊ…
മനപ്പൂര്‍വം ജോളിയെ തച്ചുടക്കാന്‍ എടുത്ത ഒരു ഡോക്യൂമെന്ററിയിലൂടെ, ജോളിയോട് ചിലരുടെ എങ്കിലും മനസ്സില്‍ സിംപതി ഉണ്ടാക്കി എടുക്കാന്‍, ഇതിന്റെ മേക്കഴ്‌സിന് ആയിട്ടുണ്ട്..
ജോളി വീട്ടിലും നാട്ടിലും അല്‍പ്പം വില കിട്ടാന്‍ കുറെ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്… Mcom വരെ പഠിച്ചെന്ന് പറഞ്ഞിട്ടുണ്ട്… NIT യില്‍ ജോലി ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്… ഇത്രയും കള്ളങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ചെയ്തതാണ്.. ഇതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടും…

koodathayi-joli-case

ഇപ്പോഴും ഡോക്യൂമെന്ററിയിലും പോലീസിന്റെ കേസ് ഫയലിലും, NIT യില്‍ പഠിപ്പിക്കാന്‍ പോകുന്നു എന്ന പേരില്‍ , ജോളി അത്രയും വര്‍ഷം എന്നും ഒരുങ്ങി എങ്ങോട്ടാണ് പോയത് എന്ന് തെളിയിക്കാന്‍ പോലീസിന് കഴിയണം…തുടക്കത്തില്‍ ഒരു ഹിന്റ് പോലെ, ജോളി ഏതോ വലിയ സെക്‌സ് റാക്കറ്റിലെ അംഗം ആണെന്ന് റൂമര്‍ അടിച്ചു വിടുന്നുണ്ട്.. NIT യിലോട്ട് ആണെന്ന് പറഞ്ഞു ജോളി പോയത് ഇതിനാണ് എന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്…അങ്ങനെ ഒരു സെറ്റ് അപ്പില്‍ ഉള്ള ഒരാള്‍ക്ക് കാശ് ഉണ്ടാകാന്‍ 6 പേര് കൊല്ലേണ്ട കാര്യമില്ല… അതിനേക്കാള്‍ കാശ് 6 പെണ്ണുങ്ങളെ പുറത്തോട്ട് കടത്തിയാല്‍ കിട്ടും..
പൊന്നാമറ്റം വീട്ടിലെ കൊച്ചമ്മ ആയി, എല്ലാ അധികാരങ്ങളുമായി സ്വത്തുകളുമായി ജീവിക്കുന്ന രഞ്ജിയുടെ പോരാട്ടങ്ങള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു…
ജോളി ചെയ്ത ഡോക്യുമെന്റ് ഫോര്‍ജറി, സ്വത്ത് അടിച്ചുമാറ്റാന്‍ ശ്രമം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കേസുകള്‍ നിലനില്‍ക്കും…

വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കൊലപാതകങ്ങള്‍ക്ക് ശേഷം പോലീസ് വരുന്ന വരെ, വീട്ടില്‍ തെളിവായി ജോളി സയനൈഡ് സൂക്ഷിച്ചു വെച്ചു എന്നത് തന്നെ വലിയ കോമഡി ആണ്…
റോയ് യുടെ മരണം ആത്മഹത്യ ആവാനും സാധ്യത ഉണ്ടല്ലോ… ഒരുപക്ഷെ, ജോളിയുടെ വഴിവിട്ട ബന്ധങ്ങള്‍ അയാളെ അതിലേക്ക് നയിച്ചതാവാം… പക്ഷെ എന്നാല്‍ പോലും പരമാവധി ആത്മഹത്യ പ്രേരണ കുറ്റം നില്‍ക്കും…
എല്ലാരും പറയുന്ന ഒരു കാര്യം, ജോളി മകനോട് സത്യം പറഞ്ഞു എന്നാണ്…അങ്ങനെയാണ് മകന്‍ പറയുന്നത്… അവന്‍ കള്ളം പറഞ്ഞത് ആയിക്കൂടെ? അവന്റെ നിലനില്‍പ്പിനു വേണ്ടി… ലോകം മുഴുവന്‍ പ്രതി ആണെന്ന് മുദ്ര കുത്തിയ ഒരാളുടെ ലേബലില്‍ അവനു അറിയപ്പെടാന്‍ താല്പര്യം ഉണ്ടാവില്ല… അവന്‍ അമ്മയുടെ പക്ഷം പറഞ്ഞാല്‍, അവന്റെ നേരെ ഉണ്ടായേക്കാവുന്ന സൈബര്‍ അക്രമങ്ങളും ട്രോളുകളും ഒന്ന് ആലോചിച്ച് നോക്കിയാല്‍ മനസിലാവും..
ഞാന്‍ ഈ പോസ്റ്റ് ഒരുവട്ടം എന്റെ പ്രൊഫൈലില്‍ ഒന്ന് ഇട്ടപ്പോള്‍ തന്നെ, എനിക്ക് എതിരെ വല്ലാത്ത ഒരു ഹേറ്റ് ക്യാമ്പയിന്‍ തന്നെ ഉണ്ടായിരുന്നു… ഒരു അന്യനായ എന്നോട് ഇത്രയും വിരോധം നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ആ അമ്മയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആ മകന്‍ ശ്രമിച്ചാല്‍, വേണേല്‍ അവസാനത്തെ ഒന്നോ രണ്ടോ കേസില്‍ അവനെ കൂട്ടുപ്രതി കൂടി ആകും നിങ്ങള്‍… അവന്‍ അതുകൊണ്ട് നൈസ് ആയിട്ട് ഊരി…

koodathayi joli1
koodathayi joli1

NIT യില്‍ 6 വര്‍ഷത്തോളം പഠിപ്പിച്ചു എന്നും ജോളി വീടും നാടും മുഴുവന്‍ പറഞ്ഞു നടന്നു.. അവര്‍ എന്നും രാവിലെ ഒരുങ്ങി ഇറങ്ങി.. അവര്‍ എവിടെ പോയി? ഇതും കണ്ടുപിടിക്കാന്‍ പോലീസിന് പറ്റിയിട്ടില്ല… ചകഠ യില്‍ പഠിപ്പിക്കുമ്പോള്‍, അവിടെ ഒരുപാട് പരിപാടികള്‍ കാണും.. ടൂര്‍ കാണും.. സ്റ്റാഫ് സെലിബ്രേഷന്‍ ഒക്കെ ഉണ്ടാവും. അതിന്റെയൊക്കെ ഫോട്ടോ പോലും വീട്ടുകാര്‍ ജോളിയോട് ചോദിച്ചിട്ടില്ല?. 6 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ആരും ജോളിയെ അവിടെപ്പോയി കാണേണ്ട സാഹചര്യം ഉണ്ടായിട്ടില്ല?
മീഡിയ അല്ല, കോടതിയാണ് വിധി പറയേണ്ടത്..

ജോളിയുടെ ശമ്പളം 40,000 രൂപ വീട്ടുക്കാര്‍ എവിടെ എന്ന് ചോദിച്ചില്ല… ഈ ഒരു കാര്യം പറയാന്‍ വിട്ടുപോയി…അത്രയും വര്‍ഷമായിട്ട് ജോളിയോട് ആരും പൈസ ചോദിച്ചില്ല… ഇനി അഥവാ ജോളി എവിടുന്നേലും പൈസ കൊടുത്തു എന്നിരിക്കട്ടെ.. അതിന്റെ സോഴ്‌സ് കൂടി കേസില്‍ വരണം.. എന്നാലേ കേസ് പൂര്‍ണമാവൂ… എന്നു പറഞ്ഞാണ് ലോറസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.