‘അങ്ങനെ ചെയ്യമോടീ പെണ്ണേ..” ലവ്ഫുളി യുവേഴ്‌സ് വേദയിലെ വീഡിയോ ഗാനം കാണാം

രജിഷ വിജയൻ നായികനായി എത്തുന്ന പുതിയ ചിത്രം ‘ലവ്ഫുളി യുവേഴ്‌സ് വേദ’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘അങ്ങനെ ചെയ്യാമോടി പെണ്ണെ’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത വിട്ടത്. ധന്യ സുരേഷ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്.ഗാനം ആലപിച്ചിരിക്കുന്നത് പ്രസീത ചാലക്കുടിയും വിപിൻ സേവ്യറും ചേർന്നാണ്.


ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ലവ്ഫുളി യുവേഴ്‌സ് വേദ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. ശ്രീനാഥ് ഭാസി,വെങ്കിടേഷ്, അനിഘ സുരേന്ദ്രൻ, ചന്തുനാഥ്, അർജുൻ അശോക്, രഞ്ജിത് ശേഖർ,ഷാജു ശ്രീധർ, ശരത് അപ്പാനി, ശ്രുതി ജയൻ, നിൽജ കെ ബേബി, തുടങ്ങിയവർക്കൊപ്പം് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ബാബു വൈലത്തൂർ ആണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആർ ടു എന്റർടൈയ്‌മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ലവ്ഫുളി യുവേഴ്‌സ് വേദ നിർമ്മിക്കുന്നത്. ഛായാഗ്രഹണം ടോബിൻ തോമസും സോബിൻ സോമൻ എഡിറ്റിംഗ് നിർവഹിക്കിന്നു.റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ആണ് സംഗീതം പകരുന്നത്

Previous articleഷാരൂഖ് ഖാന്റെ ഫുൾ ഓൺ ആക്ഷൻ, ദീപിക ഞെട്ടിച്ചു; പത്താൻ ബ്ലോക്ക്ബസ്റ്ററെന്ന് സംവിധായകൻ അറ്റ്‌ലി
Next article70 കോടി വിലമതിക്കുന്ന സ്വത്തു സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിക്കൊടുത്തു ആരാധിക, വിചിത്രം തന്നെ എന്ന് നടൻ