
ടൊവീനോ തോമസിന്റെ തമിഴ് അരങ്ങേറ്റ ചിത്രം അഭിയും അനുവും ടീസര്‍ എത്തി. പ്രശസ്ത ഛായാഗ്രാഹക ബിആര്‍ വിജയലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പിയ ബാജ്പേയിയാണ് ടൊവീനയുടെ നായിക.
22 സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ‘അഭിയും അനുവും’ സംവിധായിക വിജയലക്ഷ്മി ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹകയെന്നാണ് അറിയപ്പെടുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ചിത്രം എന്നത്തേക്ക് റിലീസ് ചെയ്യും എന്നതിൽ ഇതുവരെ ഒരു അഭിപ്രായങ്ങളും സംവിധായകനോ നിർമാതാവോ അറിയിച്ചിട്ടില്ല











