ചുണ്ടിൽ റോസാപ്പൂ, കയ്യിൽ തോക്ക്; ‘KING’ന്റെ തീപ്പൊരി ലുക്കിൽ ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ നായകനായെത്തുന്ന ആക്ഷൻ എന്റർടെയ്‌നർ ‘KING’ന്റെ പുതിയ പോസ്റ്റർ പുറത്ത്. ആക്ഷനും പ്രണയവും തീവ്രതയും ഒത്തുചേരുന്ന ചിത്രത്തിന്റെ പോസ്റ്റർ താരം തന്നെയാണ് പുറത്തുവിട്ടത്. ചുണ്ടുകൾക്കിടയിൽ റോസാപ്പൂവും കയ്യിൽ തോക്കുമായി തീക്ഷ്ണമായ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന ഷാരൂഖിന്റെ വേറിട്ട ലുക്ക് ആരാധകർക്കിടയിൽ ആവേശം സൃഷ്ടിക്കുകയാണ്.

ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന്റെ കരുത്തും സിനിമയുടെ മാസ് അപ്പീലും വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റർ. ആക്ഷൻ രംഗങ്ങൾക്കും ത്രില്ലിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ താരത്തിന്റെ പുതിയ അവതാരം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രണയവും ആക്ഷനും സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

‘പഠാൻ’, ‘വാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് ആനന്ദാണ് ‘KING’ സംവിധാനം ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 ഡിസംബർ 24-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഷാരൂഖ് ഖാനെ വേറിട്ടൊരു ആക്ഷൻ അവതാരത്തിൽ ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.