ആമിർ ഖാൻ ചിത്രം ‘സിത്താരെ സമീൻ പര്‍ ‘ ഉടൻ എത്തുന്നു

Sitaare Zameen par By Amir Khan
Sitaare Zameen Par By Amir Khan

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആമിര്‍. ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിത്താരെ സമീൻ പാര്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

വളരെ ഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രമാണ് സിതാര സമീൻ പാർ .തുടക്കത്തിൽ ഒരു കൊച്ചു കുട്ടിയുടെ കഥയാണ് സിതാരെ സമീൻ പാർ പറയുന്നത് .ഏല്ലാവരുടെയും കണ്ണ് നനയിക്കുന്ന ചിത്രമാകും ഇത് .താരെ സമീൻ പറില്‍ നായകനായ ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി.

അതാണ് ആമിര്‍ സാറിന്റെ വാക്കാണെന്നും പറഞ്ഞു ദര്‍ശീല്‍ സഫാരി. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. ആമിര്‍ ഖാനായിരുന്നു നിര്‍മാണവും. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്. സിത്താരെ സമീൻ പര്‍ എന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളും ഉണ്ട്.

ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.