ഞാൻ അദ്ദേഹത്തെ തേച്ചു! ഞങ്ങൾ ബന്ധം പിരിഞ്ഞു എന്നൊക്കെയാണ് ആളുകൾ പറഞ്ഞത്, ഞങ്ങളുടെ തീരുമാനം ബന്ധം ബലപ്പെടുത്തിയിട്ടേയുള്ളൂ, രഞ്ജിന തോമസ് 

സോഷ്യൽ മീഡിയിൽ അറിയപ്പെടുന്ന ഒരു താരമാണ് രഞ്ജി കുഞ്ചു എന്ന രഞ്ജിന തോമസ്, നടൻ സണ്ണി വെയിൻ ന്റെ ഭാര്യ. താരം സ്വന്തമായി ഡാൻസ് ഇൻസ്റ്റിറ്റ്യുട്ട് നടത്തുകയാണ്. സോഷ്യൽ മീഡിയകളിൽ ഒന്നും തന്നെ ഇരുവരും അവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ല എന്നുള്ളത് ഒരു ശ്രെദ്ധ ആയ കാര്യമാണ്. എന്നാൽ അതിനു പിന്നിലൊരു കാരണമുണ്ടെന്നു പറയുകയാണ് രഞ്ജിന. ഭർത്താവ് സണ്ണി വെയിൻ തന്റെ പ്രൊഫഷൻ കാര്യങ്ങളിൽ ഒന്നും തന്നെ ഇടപെടാറില്ല

കല്യാണം കഴിഞ്ഞ സമയത്ത് നടന്‍ സണ്ണി വെയ്‌ന്റെ ഭാര്യ എന്ന ലേബല്‍ മുന്നോട്ട് പോകും തോറും ഒരു ഭാരമായോ എന്ന് തോന്നീട്ടുണ്ട്. കാരണം വളരെ ഇന്‍ഡിപെന്‍ഡന്റ് ആയിട്ടാണ് ഞാന്‍ ഓരോ കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷന്‍ ആയ സിനിമയും എന്റെ പ്രൊഫഷനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പലരും തന്നെ കുറ്റപെടുത്തിയിട്ടുണ്ട്, നിങ്ങള്‍ നടന്റെ ഭാര്യ അല്ലേ, നിങ്ങള്‍ക്ക് എന്തും ചെയ്യാല്ലോ എന്ന മട്ടിലായിരുന്നു എന്നാണ്

അതോടെ താനും ഭര്‍ത്താവും ഒരുമിച്ചൊരു തീരുമാനം എടുത്തു. സോഷ്യല്‍ മീഡിയയില്‍ വ്യക്തി ബന്ധങ്ങളെ ഒന്നും പബ്ലിഷ് ചെയ്യണ്ട എന്നായിരുന്നു ആ തീരുമാനം. തനിക്ക് തന്റേതായ ഐഡന്റിറ്റി വേണം. ഈ തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് ഭര്‍ത്താവെന്ന നിലയില്‍ തനിക്ക് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്. എന്നാൽ പലപ്പോഴും തങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകളോ ,പോസ്റ്റുകളോ കാണാതെ ആയപ്പോള്‍ പലരും ഞങ്ങള്‍ വേര്‍ പിരിഞ്ഞു, ഞാന്‍ അദ്ദേഹത്തെ തേച്ചു എന്നിങ്ങനെ പറഞ്ഞിരുന്നു, എന്നാൽ ഞങ്ങളുടെ തീരുമാനം കൊണ്ട് ബന്ധം ബലപ്പെട്ടിട്ടേയുള്ളൂ രഞ്ജിന പറയുന്നു.