ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്‌ക്കൊപ്പം മുണ്ട് മടക്കി കുത്തി ബാലയുടെ ഡാന്‍സ്

ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്‌ക്കൊപ്പം മുണ്ട് മടക്കി കുത്തി ബാലയുടെ ഡാന്‍സ്
actor bala dance on wedding anniversary

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ ബാലയും എലിസബത്തും. കിടിലന്‍ പാട്ടിനൊപ്പം ഭാര്യയുടെ കൂടെ ഡാന്‍സ് കളിക്കുന്ന വീഡിയോയുമായിട്ടാണ് ബാല എത്തിയത്. വീഡിയോയിലൂടെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നും’ നടന്‍ വിശദീകരിച്ചു. മാര്‍ച്ച് മുപ്പതിനെ കുറിച്ച് പറയാന്‍ എലിസബത്തിനോട് ബാല ആവശ്യപ്പെടുകയായിരുന്നു. ‘ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികമാണെന്ന്’ എലിസബത്ത് പറഞ്ഞു.

ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ കുടുംബവും ചേര്‍ന്ന് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടേ.. എന്നുമാണ് വീഡിയോയില്‍ ബാല പറയുന്നത്. നടന്റെ പോസ്റ്റിന് താഴെ വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഇവരുടെ വിവാഹ വിരുന്ന് നടത്തിയത്.