
വിവാഹശേഷം നടൻ ബാലയും ഭാര്യ കോകിലയും ആദ്യമായി പങ്കെടുത്ത പൊതു ചടങ്ങ് നടന്റെ പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ചായിരുന്നു. നടൻ ശ്രീനിവാസനായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
ട്രോളന്മാർക്ക് ബാലയുടെ ഉപദേശം; ട്രോളിയാലും ഭാര്യയ്ക്ക് വിഷമമില്ല, വിവാഹശേഷം ഭാര്യയോടൊപ്പം പൊതുവേദിയിൽ ബാല
ഇപ്പോഴിതാ ചടങ്ങിൽ സംസാരിക്കവെ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്റെ വിവാഹത്തെ കുറിച്ച് വന്ന ട്രോളുകളെല്ലാം ബാലയുടെ കണ്ണിൽപ്പെട്ടു. ബാലയ്ക്കൊപ്പം വേദിയിൽ ഭാര്യ കോകിലയുമുണ്ടായിരുന്നു.

‘ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ സ്റ്റേജിൽ നിൽക്കുന്നത്. ഇത് എന്റെ മാമന്റെ മകൾ കോകിലയാണ്. ഞാൻ കോകിലയെ വിവാഹം ചെയ്തു. വിവാഹശേഷം ഞങ്ങൾ പങ്കെടുക്കുന്ന ആദ്യ ഫങ്ഷനാണിത്. ഇന്ന് കല്യാണം കഴിച്ച് ഇന്ന് തന്നെ മൂവി ടൈറ്റിൽ ലോഞ്ച് ഫങ്ഷൻ വെക്കണം എന്നൊന്നും പ്ലാൻ ചെയ്തതല്ല, അത് സംഭവിച്ചതാണ് . കാരണം ഇരുപത്തിമൂന്ന് എനിക്ക് വളരെ ഇഷ്ടമുള്ള നമ്പറാണ്. ഇന്ന് ഒരുപാട് പേർ ഞങ്ങളെ അനുഗ്രഹിച്ചു. അതുപോലെ ഒരുപാട് ട്രോളും ഇറങ്ങിയിട്ടുണ്ട് എന്നും ഇത് തന്റെ അവസാന വിവാഹമാണെന്നും ബാല പറയുന്നുണ്ട്.
കഷ്ടങ്ങൾ നമുക്കെ അറിയൂ. ചിലർ ഇന്ന് ട്രോളുകൾ ചെയ്തപ്പോൾ അതിൽ വേദനയുള്ള ചില കാര്യങ്ങൾ കണ്ടുവെന്നും താൻ സിനിമാ താരമാണ്. ഞാൻ ഇത് കുറേ കണ്ടതുമാണ്. നിനക്ക് ഇതൊന്നും കാണുമ്പോൾ വിഷമം ഇല്ലേയെന്ന് താൻ ഭാര്യ കോകിലയോട് അപ്പോൾ ചോദിച്ചുവെന്നും ഇല്ലെന്നായിരുന്നു കോകിലയുടെ മറുപടി. കാരണം ചോദിച്ചപ്പോൾ തനിക്ക് മലയാളം അറിയില്ലല്ലോയെന്നായിരുന്നു കോകിലയുടെ മറുപടിയെന്നും ബാല പറയുന്നു. ഞങ്ങളെ ട്രോൾ ചെയ്യുന്നവരോടും നെഗറ്റീവ് പറയുന്നവരോടും ഒരു അഡ്വൈസ് അങ്ങോട്ട് ഞാൻ പറയുകയാണ്… കുറച്ച് ഇംഗ്ലീഷ് കൂടി ചേർത്താൽ ഞങ്ങൾക്കും അത് മനസിലാകും. മുഴുവൻ മലയാളത്തിൽ എഴുതിയാൽ ഞങ്ങൾക്ക് മനസിലാകില്ലയെന്നും എല്ലാവരും നന്നായി ഇരിക്കട്ടേയെന്നും പറഞ്ഞാണ് ബാല സംസാരം അവസാനിപ്പിച്ചത്’.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു മുറപെണ്ണുമായുള്ള നടൻ ബാലയുടെ വിവാഹം നടന്നത്. വിവാഹ വാർത്ത കണ്ടതോടെ സോഷ്യൽമീഡിയയിൽ നടന് എതിരെ വലിയ വിമർശനവും ട്രോളുകളും ഉയരാൻ കാരണമായിട്ടുണ്ട്. കോകിലയെ പങ്കാളിയായി സ്വീകരിച്ചുവെന്ന് നടൻ പരസ്യപ്പെടുത്തിയപ്പോഴും ആശംസകളെക്കാൾ ബാലയെ ആക്ഷേപിച്ചുള്ള കമന്റുകളാണ് ഏറെയും വന്നത്. താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതായി ദിവസങ്ങള്‍ക്ക് മുമ്പാണ് ബാല പറഞ്ഞത്. വധു ആരാണെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ മാധ്യമങ്ങൾ ഒരിക്കലും വരരുതെന്നും താരം പറഞ്ഞിരുന്നു.
ബാലയുടെ അമ്മയോ സഹോദരനൊ ഒന്നും വിവാഹത്തിന് എത്തിയിരുന്നില്ല. സിനിമാ മേഖലയിൽ നിന്നും ബാലയുടെ ഉറ്റ സുഹൃത്ത് മുന്ന മാത്രമാണ് പങ്കെടുത്തത്. ബാലയെ താൻ ചെറുപ്പം മുതൽ സ്നേഹിക്കുന്നുണ്ടെന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോകില പറഞ്ഞത്. കുട്ടിക്കാലം മുതൽ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടിൽ എന്നാണ് കോകില പറഞ്ഞത്.
അതേസമയം കോകിലയുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നിൽ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഇഷ്ടമാണ്. ആ ഡയറി വായിച്ചപ്പോഴാണ് എനിക്കത് മനസിലായതെന്നും ബാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതിൽ ആത്മാർത്ഥതയുണ്ട് എന്ന് ബാലയും പറഞ്ഞു. ചെറുപ്പം മുതലേ ഞാന്‍ കണ്ടുവളര്‍ന്നതാണ് കോകിലയെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ലയെന്നും 99 പേര്‍ക്ക് നല്ലതുചെയ്തിട്ട് ഒരാള്‍ കുറ്റപ്പെടുത്തിയാല്‍ ശരിയല്ല. കാലം കടന്നുപോവുന്തോറും പക്വത വരും. ചെന്നൈയിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലയെന്നും ബാല വ്യക്തമാക്കി. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂര്‍ണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സന്തോഷവതിയാണ് എന്നുമാണ് ബാല പറഞ്ഞത്. അതേസമയം ബാഡ് ബോയ്സാണ് ബാലയുടെ അവസാനം റിലീസ് ചെയ്ത സിനിമ.











