ടോക്സിക് റിലേഷന്ഷിപ്പിനെകുറിച്ച് താരം ഗൗതമി തുറന്നു പറയുന്നു

Actress Gauthami About Toxic Relationship
Actress Gauthami About Toxic Relationship

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഗൗതമി. മലയാളത്തിലും തമിഴിലമടക്കം നിരവധി ഭാഷകളില്‍ നായികയായി നിറഞ്ഞുനിന്ന നടി ഇപ്പോള്‍ സിനിമയ്‌ക്കൊപ്പം ബിസിനസുകളിലും സജീവമാണ്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം നടന്‍ കമല്‍ ഹാസനുമായി ലിവിങ് ടുഗദറായി ജീവിച്ചിരുന്ന ഗൗതമിയുടെ കഥകള്‍ മുന്‍പ് പുറത്തുവന്നിരുന്നു.

ഇടയ്ക്ക് നടനുമായി ബന്ധം പിരിഞ്ഞ നടി ഇപ്പോള്‍ സിംഗിള്‍ മദറായി ജീവിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായിട്ടാണ് കഥകളെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ടോക്‌സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് ഗൗതമി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

ഇതിനിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിലേഷന്‍ഷിപ്പിനെ പറ്റി നടി മനസ് തുറക്കുകയാണ്. ‘ടോക്‌സിക്കായ ഒരു ബന്ധത്തിന്റെ അടിസ്ഥാന കാര്യം നമുക്ക് അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല എന്നതാണ്. അതുകൊണ്ടാണ് ആ ബന്ധം ടോക്‌സിക്കായി മാറുന്നത്. അതില്‍ കുഴപ്പങ്ങളുണ്ടാവും. ആ വൈകല്യം നമ്മള്‍ സൃഷ്ടിച്ചതായിരിക്കാം. അതില്‍ സംഭവിക്കുന്ന എല്ലാ അസുഖകരമായ കാര്യങ്ങളും നമ്മള്‍ കാരണമാണെന്ന് കരുതപ്പെടും. കാലങ്ങളായി നടന്നുവരുന്ന ഒരു പ്രവൃത്തിയാണിത്.

നിരന്തരമായി ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ ഒരാളിൽ തന്നെ നിക്ഷിപ്തമായി മാറുന്ന അവസ്ഥയാണ് ടോക്സിക് റിലേഷന്ഷിപിൽ കാണാറുള്ളത് .ഇതിൽ നിന്നും പുറത്തു വരാൻ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല .അതുവരെ അനുഭവിക്കുന്ന സ്ട്രഗിൾ മറ്റൊരാൾക്കു മനസിലാക്കുന്നതിനും അപ്പുറമായിരിക്കും .ഇവിടെയാണ് സാമന്ത ഋത് പ്രഭുവിൻറെ യും വാക്കുകൾക്ക് പ്രസക്തി ഏറുന്നത് .നിരന്തരം തെറ്റു സമ്മതിക്കുന്നയാൾ തന്നെയായിരിക്കും കൂടുതൽ മുറിവേൽക്കുന്നത് .

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയ നടനും സംവിധായകനുമൊക്കെയാണ് കമല്‍ ഹാസന്‍. മുന്‍പ് ഉലകനായകന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന നടന്‍ ഇനി ആ പേരില്‍ വിളിക്കരുതെന്ന മുന്നറിയിപ്പുമായി എത്തിയിരുന്നു. സിനിമയെക്കാളും രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ കമല്‍ ഹാസന്‍ ശ്രമിച്ചിരുന്നു. കുറച്ചുകാലം അഭിനയം നിര്‍ത്തിയ താരം ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമായി.

എന്നാല്‍ പലപ്പോഴും കമല്‍ ഹാസന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളത്. ഗൗതമിയുമായി ലിവിംഗ് ടുഗദറായി ജീവിക്കുന്നതിന് മുന്‍പ് രണ്ട് തവണ കമല്‍ വിവാഹിതനായിരുന്നു. നടി സരികയുമായിട്ടുള്ള ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും നടനുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഗൗതമിയുമായി നടന്‍ അടുപ്പത്തിലാവുന്നത്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷം ഇരുവരും വേര്‍പിരിഞ്ഞു.

ഗൗതമിയുടെ ഈ തുറന്ന് പറച്ചില്‍ വളരെ വേഗം വൈറലായിരിക്കുകയാണ്. അഭിമുഖം കണ്ടവരെല്ലാം നടി ഉദ്ദേശിച്ചത് കമല്‍ ഹാസനുമായിട്ടുള്ള ബന്ധത്തെ കുറിച്ചാണോ എന്നതടക്കം നിരവധി ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്. പരോക്ഷമായി കമല്‍ ഹാസനെ കുറിച്ച് പറഞ്ഞതാണെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.