സിനിമയിൽ നിന്നും ഇടവേള എടുത്ത നടൻ മമ്മൂട്ടിക്ക് ക്യാൻസറോ? അഭ്യൂഹങ്ങൾ തള്ളി നടന്റെ അടുത്തവൃത്തങ്ങൾ

റംസാന്‍ വ്രതവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്ന് താരത്തിന്റെ അടുത്തവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയിൽ വൈറലായ വാർത്തയായിരുന്നു നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശനങ്ങളെ കുറിച്ചുള്ള വാർത്തകൾ. മമ്മൂട്ടിക്ക് ക്യാൻസർ ബാധിച്ചുവെന്നും ,ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേള എടുത്തുവെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ, അസുഖം ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്ത് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു എന്നും വാർത്ത എത്തിയിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടന്റെ അടുത്ത വൃത്തങ്ങൾ. കൂടാതെ അദ്ദേഹം തികച്ചും ആരോഗ്യവാൻ ആണെന്നും അടുത്തവൃത്തങ്ങൾ പറയുന്നു.മമ്മൂട്ടി പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണ് എന്നാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

മമ്മൂട്ടി കാന്‍സര്‍ ബാധിതനായി ആശുപത്രിയിലാണ്, ചികിത്സയ്ക്കായി ഷൂട്ടിങ്ങില്‍ നിന്ന് ഇടവേള എടുത്തു എന്നിങ്ങനെ നിരവധി അഭ്യുഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റംസാന്‍ വ്രതവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്ന് താരത്തിന്റെ അടുത്തവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നും നടന്റെ അടുത്തവൃത്തങ്ങൾ പറഞ്ഞു,റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിങ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.

കൂടാതെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മടങ്ങും എന്നും അടുത്തവൃത്തങ്ങൾ പറഞ്ഞു. മമ്മൂട്ടിയും ,മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണിത്.