
ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ നടൻ മോഹൻലാലിന് പൂച്ചെണ്ട് കൊടുത്തു സ്വീകരിച്ചത് ആ നാടിന്റെ സ്വന്തം പൊന്നമ്മച്ചിയാണ്. ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗം പൊന്നമ്മ ദേവരാജിനെ തേടി അപൂർവഭാഗ്യമായെത്തിയ അവസരമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ഈ പരിപാടിയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാനാണ് മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ പൊന്നമ്മച്ചിക്ക് അവസരം നൽകിയത്, പൊന്നമ്മ ദേവരാജ് ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗമാണ്.

കുടുംബശ്രീയുടെ പരിപാടിയിൽ എത്തുന്ന താരത്തെ സ്വീകരിക്കാൻ പൊന്നമ്മച്ചിയെക്കാൾ മികച്ചൊരാൾ വേറെയില്ലെന്ന് മന്ത്രി തീരുമാനിച്ചു. വലിയ ആരവങ്ങൾക്കിടെ വേദിയിൽ വച്ച് പൊന്നമ്മച്ചി മോഹൻലാലിന് പൂച്ചെണ്ടും പുസ്തകവും കൊടുത്തു. രണ്ടും നിറഞ ചിരിയോടെ സ്വീകരിച്ച ലാൽ, പൊന്നമ്മച്ചിയെ ചേർത്തു നിർത്തിയതോടെ കരഘോഷവും ആരവവും ആയിരുന്നു ആ വേദിയിൽ, ശരിക്കും കണ്ണ് നിറഞ്ഞ കാഴ്ച്ച.
മോഹൻലാല്‍ ചേർത്തുപിടിച്ചതോടെ സന്തോഷം കൊണ്ട് പൊന്നമ്മച്ചിയുടെയും വേദിയിലും സദസ്സിലുമായി കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു. തിരിഞ്ഞു നടക്കവെ സജി ചെറിയാനെയും, മന്ത്രി എം.ബി രാജേഷിനെയും സന്തോഷക്കണ്ണീരോടെ പൊന്നമ്മ ആലിംഗനം ചെയ്യ്തു.ഈ സമ്മേളനത്തിൽ നടനെ കാണാൻ വമ്പൻ ജനാവലികൂട്ടമായിരുന്നു ചെങ്ങന്നൂരിൽ എത്തിയിരുന്നത്.കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യ പ്രശനമെന്നും വേദിയിൽ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പാലിക്കണമെന്നും മോഹൻലാൽ ആ വേദിയിൽ പറഞ്ഞു.












