‘എന്റെ ദൈവമേ’ കജോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിരഞ്ജന അനൂപ്

kajol with niranjana anoop photo
kajol with niranjana anoop photo

വളരെ പെട്ടെന്നായിരുന്നു യുവനടി നിരഞ്ജന അനൂപ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ലോഹം, പുത്തന്‍ പണം, ബി.ടെക് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടാണ് നടി ശ്രദ്ധേയയായത്. നടി മാത്രമല്ല, നര്‍ത്തകി കൂടിയാണ് നിരഞ്ജന. മലയാള സിനിമയുമായി വളരെയധികം ബന്ധമുള്ള കുടുംബത്തിലെ ഇളമുറക്കാരിയാണ് നിരഞ്ജന.

ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍-രേവതി കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നിരഞ്ജന അനൂപ് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുമുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് താരസുന്ദരി കജോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജന. ‘എന്റെ ദൈവമേ’ എന്നാണ് നടി ചിത്രത്തിന് നല്‍കിയ തലക്കെട്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. ‘ എനിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ബോളിവുഡിലും പിടിയുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇരുവരുടേയും ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/p/CbSX01uqFT-/?utm_medium=copy_link

ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്നിവയാണ് നിരഞ്ജനയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.