നടി പവിത്രയുടെ മരണം, നടന്‍ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു!!

നടി പവിത്ര ജയറാം അപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ സുഹൃത്തും നടനുമായ ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വീട്ടിലാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ചന്തു വിഷാദാവസ്ഥയിലുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ചന്തുവിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. റൂമില്‍ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.

സംഭവത്തില്‍ നര്‍സിങ്ങി പൊലീസ് കേസെടുത്തു. ചന്തുവും പവിത്രയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും വേറെ വിവാഹിതരായിരുന്നു, മക്കളുമുണ്ട്. ആ ബന്ധം ഇരുവരും പിരിഞ്ഞിരുന്നു. ചന്തുവും പവിത്രയും വിവാഹം കഴിക്കാനൊരുങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വീട്ടിലേക്ക് മടങ്ങുംവഴി ആന്ധ്രാപ്രദേശിലെ മഹബൂബ് നഗറിനടുത്ത് നടന്ന അപകടത്തിലാണ് പവിത്ര മരണപ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസും കാറിടിലിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. ത്രിനയനി എന്ന സീരിയലില്‍ പവിത്രയും ചന്തുവും ദമ്പതികളായെത്തിയിരുന്നു.