
ആണ്ടെ ലോണ്ടേ… എന്ന് തുടങ്ങുന്ന നാടൻ പാട്ട് പാടി സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടിയ താരമാണ് രമ്യ നമ്പീശൻ, ഇപ്പോൾ താരം വെള്ളിത്തിരയിൽ ഒരിക്കൽക്കൂടി പിന്നണി ഗായികയാവുകയാണ്. ഔസേപ്പച്ചൻ ഈണം പകർന്ന്, രമ്യ നമ്പീശൻ ആലപിച്ച്, സിന്റോ സണ്ണി വരികൾ നൽകിയ ,’കറക്കം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ഈ ചിത്രത്തിലെ ഗാനമാണ് രമ്യ പാടിയിരിക്കുന്നത്.
ഈ ചിത്രം ഫെബ്രുവരി 27ന് റിലീസിന് എത്തു൦ , ഈ ചിത്രം സംവിധാനം ചെയ്യുന്നത് ,ബോബൻ സാമുവലാണ്. ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനും നായിക നമിത പ്രമോദുമാണ് അഭിനയിക്കുന്നത് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായ ഈ ചിത്രത്തിൽ ആദ്യമായാണ് സൗബിനും , നമിതയും പുത്തൻ കോമ്പോയുമായി പ്രേക്ഷരിലേക്ക് എത്തുന്നത്.
ഇവരെ കൂടാതെ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു.,ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ , ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.











