ഐശ്വര്യയും, ധനുഷും വീണ്ടും ഒന്നിക്കുന്നു! സൂചനകളുമായി ബയിൽവാൻ രംഗനാഥൻ 

സോഷ്യൽ മീഡിയിൽ ഒരു സമയത്തു ശ്രെദ്ധ ആയ വാർത്ത ആയിരുന്നു നടൻ ധനുഷും, ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹമോചിതരാകുന്നു എന്നുള്ളത്, എന്നാൽ ഇപ്പോൾ മക്കൾക്ക് വേണ്ടി അവർ വീണ്ടും ഒന്നിക്കുന്നു എന്നുള്ള സൂചന ആണ് ചലച്ചിത്ര നിരൂപകനായ ബയിൽവാൻ രംഗനാഥൻ നൽകുന്നത്,  ധനുഷും ,ഐശ്വര്യയും ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് രംഗനാഥൻ പറയുന്നത്.

മകളുടെ അപ്രതീക്ഷിതമായ ഈ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചു. കുടുംബം അവരെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു. ഇരുവരും ഉടന്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് ബയിൽവാൻ സൂചനകൾ നൽകുന്നത്, ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും ഇതിനായി  കാത്തിരിക്കുകയാണ്


ധനുഷിന്‍റെയും ഐശ്വര്യയുടെയും കുടുംബങ്ങള്‍ക്ക് ഇരുവരും പിരിയുന്നതില്‍ താല്‍പ്പര്യം ഇല്ല, ഇരുവരെയും ഒരുമിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും മുൻപ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേസമയം ഇരുവരുടെയും വിവാഹമോചന തീരുമാനത്തിൽ  രജിനികാന്ത് തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ട്  ചർച്ചകൾ നടത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്നതിലേക്കുള്ള സൂചനയാണ് രജനിയുടെ വീടിനടുത്ത് ധനുഷിന്‍റെ പുതിയ വീട് എത്തിയത് എന്നുള്ള വാർത്ത വന്നിരുന്നത്