പുതിയ സന്തോഷത്തിൽ അജിത്തും ശാലിനിയും, ആശംസകളുമായി ആരാധകരും!

പുതിയ സന്തോഷത്തിൽ അജിത്തും ശാലിനിയും, ആശംസകളുമായി ആരാധകരും!

തമിഴ് സിനിമ പ്രേമികളുടെ സ്വന്തം തല അജിത്തിന്റെ അൻപതാം പിറന്നനാൾ ആയിരുന്നു ഈ കഴിഞ്ഞ മേയ് ഒന്നിന്. സാധാരണ ആരാധകർ വലിയ രീതിയിൽ ആയിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നത്. ചെണ്ട മേളം കൊട്ടിയും പാലഭിഷേകം നടത്തിയുമൊക്കെ ആയിരുന്നു പിറന്നാൾ ആഘോഷം. എന്നാൽ ഈ കുറി ആഘോഷം ഒന്നും വേണ്ട എന്ന് അജിത്ത് തന്നെ ആരാധകരോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷവും ഇതേ സാഹചര്യം ആയതിനാൽ ആഘോഷിക്കണ്ട എന്ന് താരം പറഞ്ഞായിരുന്നു. എന്നാൽ പുറമെ ആഘോഷം ഒന്നും തന്നെ നടന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെയുള്ള ആഘോഷം ആയിരുന്നു നടന്നത്. താരത്തിന്റെ ഫാൻസ്‌ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം പിറന്നാൾ ആഘോഷം ആക്കിയിരുന്നു. ഇപ്പോൾ ഫാൻസ്‌ ഗ്രൂപ്പുകളിൽ വന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ശ്രദ്ധ നേടുന്നത്.

ശാലിനിയെ ചേർത്ത് പിടിച്ചിരിക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ വളരെ അധികം ശ്രദ്ധ നേടുന്നത്. സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ അജിത്തും കറുത്ത ഗൗണിൽ സിമ്പിൾ ആയി ശാലിനിയും ആണ് ചിത്രത്തിൽ ഉള്ളത്. അജിത്തിന്റെ പിറന്നാൾ ആഘോഷത്തിനിടയിൽ വെച്ചുള്ള ചിത്രം ആണ് ഇതെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

ajith and shalini life story
ajith and shalini life story

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ ഇവരുടെ മകന്റെ പിറന്നാൾ ആയിരുന്നു, വൻ ആഘോഷമാക്കി നടത്തിയ പിറന്നാളിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ തനിക്ക് അജിത്തിനോട് പ്രണയം തോന്നിയതിനെ കുറിച്ച് ശാലിനി തുറന്നു പറഞ്ഞിരിക്കുകയാണ്. അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ പരിചയപ്പെട്ടത്. 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്‌നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. അനൗഷ്‌ക, ആദ്‌വിക് എന്നിവരാണ് ഇവരുടെ മക്കൾ.