ദയവ് ചെയ്‌ത്‌ ഇനിയും തിരിച്ചു പോകരുത്! ഈതവണ നിവിൻ രണ്ടിലൊന്നുറപ്പിച്ചാണ്; നിവിൻ പോളിയെ കുറിച്ച് അജു വര്ഗീസ്

അവന്റെ തിരിച്ചു വരവില്‍ എല്ലാവരും ഹാപ്പിയാണ്. നിവിന്‍ പോളി ഫാന്‍സ് അല്ലാത്തവര്‍ പോലും സന്തോഷത്തിലാണ്

2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയവരാണ് അജു വര്‍ഗീസും നിവിന്‍ പോളിയും, ഇന്ന് മലയാള സിനിമയില്‍ നിവിന്‍ പോളി , അജു വര്‍ഗീസ് കൂട്ടുകെട്ടിന് ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍ പോളി.എന്നാൽ ഈ അടുത്തിടക്ക് നടന്റെ സിനിമകൾ പ്രതീഷിച്ചതുപോലെ വിജയം കൈവരിച്ചില്ല, ഇപ്പോൾ നിവിൻ പോളിയെ കുറിച്ച് അജു വര്ഗീസ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്.

ഞാന്‍ നിവിനെ വിളിച്ച് സംസാരിച്ചിരുന്നു. ദയവ് ചെയ്ത് ഇനി തിരിച്ച് ഒരു പോക്ക് പോകരുത്. ഇപ്പോള്‍ കിട്ടുന്ന റെസ്പെക്ട് ഇനി കിട്ടില്ല, എന്നായിരുന്നു ഞാന്‍ പറഞ്ഞത്. കാരണം ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്.  ഇല്ലെന്ന് തന്നെയാണ് അവന്‍ പറഞ്ഞത്. ഇപ്രാവശ്യം നിവിന്‍ തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ്. രണ്ടും കല്‍പിച്ച് തന്നെയാണ് നിവിൻ ,അജു പറയുന്നു. അവന്റെ തിരിച്ചു വരവില്‍ എല്ലാവരും ഹാപ്പിയാണ്. നിവിന്‍ പോളി ഫാന്‍സ് അല്ലാത്തവര്‍ പോലും സന്തോഷത്തിലാണ്.

എല്ലാവരും അവനെ മിസ് ചെയ്തിരുന്നു, നിവിന്റെ മുമ്പുള്ള സിനിമകളൊക്കെ ആളുകള്‍ ഇപ്പോഴും കാണുന്നതാണ്. അവന് അങ്ങനെയൊരു അനുഗ്രഹമുണ്ട് അജു പറയുന്നു. ഏഴിനോ, പത്തിനോ അടുത്തുള്ള അവന്റെ സിനിമകള്‍ ഹൈ റിപ്പീറ്റ് വാല്യുവുള്ളതാണ്. ആ സിനിമകള്‍ അവന് വേണ്ടി സംസാരിക്കും, അജു പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജു ഈ കാര്യം വെളിപ്പെടുത്തിയത്.