മോഹക്കുരുവി പറക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷം!!! സന്തോഷം പങ്കുവച്ച് അജു വര്‍ഗീസ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ ‘മലര്‍വാടി ആര്‍ട്സ് ക്ലബി’ ലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ക്യാരക്ടര്‍ നടനായി അജുവര്‍ഗീസ് മാറി. താരത്തിനും കുടുംബത്തിനും ഏറെ ആരാധകരുണ്ട് സോഷ്യലിടത്ത്. ഇരട്ടക്കുട്ടികളുടെ വീടാണ് അജുവിന്റെ വീട് യഥാര്‍ഥത്തില്‍.

ഇപ്പോഴിതാ വിവാഹ വാര്‍ഷികം എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് അജു. ഭാര്യ അഗസ്റ്റീനയ്ക്ക് 9ാം വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് അജു പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

”കരകാണാ കടലല മേലെ മോഹത്തിന്‍ കുരുവി പറന്നു. പറക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷം” എന്ന് കുറിപ്പോടെയാണ് താരം ഭാര്യക്കൊപ്പമുളള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നുണ്ട്.

2014 ഫെബ്രുവരി 24 നായിരുന്നു അജുവും അഗസ്റ്റീനയും വിവാഹിതരായത്.നാല് കുട്ടികളാണ് ഇരുവര്‍ക്കും. രണ്ട് സെറ്റ് ഇരട്ടക്കുട്ടികളാണ്. ഇവാനും ജുവാനയും ലുക്കും ജെയ്ക്കും. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്,

അഭിനയത്തില്‍ മാത്രമല്ല, നിര്‍മാണ രംഗത്തേക്കും അജു ചുവടുവച്ചിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ക്കൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അജു ഭാഗമാണ്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)