പൃഥ്‌വിയെ തള്ളി ഒന്നും പറഞ്ഞില്ല; മല്ലികയ്ക്ക് അഖിൽ മാരാരുടെ മറുപടി

പൃഥ്‌വിരാജിനെപ്പറ്റി അഖിൽ മാരാർ മുൻപ് പറഞ്ഞ ചില പരാമർശങ്ങൾക്കെതിരെ മല്ലിക സുകുമാരൻ അഖിലിനെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ മല്ലിക അമ്മയെപ്പോലെ ഒരാൾ പറയുന്ന വാക്കുകൾ താൻ അങ്ങനെ തന്നെ ഉൾക്കൊള്ളുമെന്ന് അഖിൽ പറയുന്നു.

താനിപ്പോൾ അവർക്ക് മറുപടി കൊടുത്താൽ അവർ ചെറുതാകും. താൻ പൃഥ്വിയെ തള്ളിക്കളയാനുള്ളതൊന്നും പറഞ്ഞില്ല. താൻ പറഞ്ഞത് വൈകാരികമായി എടുക്കാതെ പറഞ്ഞതിൽ കാര്യം ഉണ്ടോ എന്ന് നോക്കണം. തനിക്ക് ഒരു നേട്ടത്തിന് വേണ്ടിയല്ല താൻ പ്രതികരിക്കുന്നത്. ദിലീപിന്റെ അടുത്തുനിന്നും ഒരു നേട്ടത്തിന് വേണ്ടിയല്ല താൻ അങ്ങനെ ചെയ്തതതും. തനിക്ക് അങ്ങനെ ഒരു ചിന്തയും തനിക്ക് ഇല്ല.

പിന്നെ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ മമ്മൂട്ടിയും മോഹൻലാലും ചെയ്‌താൽ പ്രായം ഇല്ലാത്ത നടീ നടന്മാർ എന്ത് ചെയ്യും എന്ന പൃഥ്‌വി യുടെ പ്രസ്താവന ഉണ്ട്. ഇതൊക്കെ കഴിഞ്ഞിട്ടാണ് ബ്രോ ഡാഡിയിൽ 42 വയസ് കാരനായ പൃഥ്വി മീനയുടെ മകൻ ആയി അഭിനയിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത സിനിമ അല്ലേ, എന്നാൽ എന്തുകൊണ്ട് 25 വയസുകാരനെ വച്ചില്ലന്നും അഖിൽ ചോദിക്കുന്നു