
ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന താരം കൂടിയായിരുന്നു സാന്‍ഡ്ര. ബിഗ് ബോസിന് മുന്‍പ് മ്യൂസിക്കല്‍ ആല്‍ബങ്ങളിലും നടി സാന്‍ഡ്ര വേഷമിട്ടിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് തന്നെ കുറിച്ചുളള കൂടുതല്‍ കാര്യങ്ങള്‍ സാന്‍ഡ്ര വെളിപ്പെടുത്തിയിരുന്നു. ഏയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചതും അഭിനയമോഹത്തെ കുറിച്ചുമെല്ലാം നടി തുറന്നുപറഞ്ഞു. ഇപ്പോൾ ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ‘എല്ലാം അര്‍പ്പിച്ച ആ പ്രണയം തകര്‍ന്നു, അയാള്‍ക്ക് വേറെയും ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സാന്ദ്ര’ എന്ന ടൈറ്റിലോടെ എത്തിയ വാര്‍ത്തയ്ക്കെതിരെയാണ് അലസാന്‍ഡ്ര പ്രതികരിച്ചിരിക്കുകയാണ്.

അലാസാന്‍ഡ്രയുടെ കുറിപ്പ്:
എന്തുവാടേ?? നിര്‍ത്തിപ്പൊയ്ക്കൂടേ… റീച്ച് കിട്ടാന്‍ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുമെന്ന് അറിയാം… ഒരു ആവശ്യവും ഇല്ലാതെ ഒരു വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മസാലയും ആഡ് ചെയ്ത് ഇവിടെ ഇപ്പോള്‍ പോസ്റ്റ് ചെയ്യേണ്ട എന്ത് ആവശ്യമാണ് നിങ്ങള്‍ക്ക്.
നിങ്ങളെ പോലത്തെ ഓണ്‍ലൈന്‍ മീഡിയകള്‍ കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ഹരാസ്മെന്റ് ഉണ്ടാകുന്നത്. വാട്ട് എ ഷെയിം ഇതുപോലത്തെ ഓരോ ഓണ്‍ലൈന്‍ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങും സോഷ്യല്‍ മീഡിയ അറ്റാക്കുകളും കൂടുന്നത്. റീച്ച് കിട്ടാന്‍ വേണ്ടി എന്ത് തോന്നിവാസം വേണമെങ്കിലും എഴുതിപ്പിടിപ്പിക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍.

എയര്‍വേഴ്‌സില്‍ ജോലി ലഭിക്കാൻ വേണ്ടി ഖത്തറില്‍ ഒരു ഹോട്ടലില്‍ ജോലിക്ക് കയറി, അവിടെ പോയാല്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലിക്കായി ശ്രമിക്കാം എന്ന ആഗ്രഹം വെച്ചാണ് പോയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലി കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് അറിഞ്ഞപ്പോള്‍ ആറ് മാസം ജോലി ചെയ്ത് തിരിച്ചുവന്നു. പിന്നീട് ചെന്നൈയ്ക്ക് പോയി. ജോലിക്കായി ശ്രമിച്ചു.
അവിടെ ഇന്‍ഡിഗോയില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി കിട്ടി. ചില സമയത്ത് ചിലവൊക്കെ കഴിച്ച് അക്കൗണ്ടില്‍ ബാലന്‍സും ഒന്നും ഉണ്ടാവാറില്ലായിരുന്നു. അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്. അന്നൊക്കെ നല്ല കാര്യങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷയിലാണ് ജീവിച്ചത്. പിന്നെ ഇന്‍ഡിഗോയില്‍ തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് ചേയ്ഞ്ച് ചെയ്യാം എന്ന ഓപ്ഷനുണ്ടായിരുന്നു. അങ്ങനെ ഡല്‍ഹിയില്‍ അഭിമുഖത്തില്‍ പോയി. എനിക്ക് എയര്‍ഹോസ്റ്റസ് ജോലി കിട്ടി എന്ന് താരം നേരത്തെ പറഞ്ഞിരുന്നു











