മമ്മൂക്ക കുറച്ച് സ്ട്രിക്റ്റ് ആണെങ്കില്‍ ലാലേട്ടന്‍ വളരെ സ്വീറ്റ് ആയിരുന്നു എന്ന് അഞ്ജു

Actress Anju Open up About Film Industry
Actress Anju Open up About Film Industry

ബേബി അഞ്ജു എന്ന് അറിയപ്പെട്ടിരുന്ന നടി അഞ്ജു നായികയായി മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ സജീവമായിരുന്നു. ഇടയ്ക്ക് സിനിമ ഉപേക്ഷിച്ച് പോയ നടി ഇപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നടന്‍ പ്രഭാകരുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് അഞ്ജു അഭിനയ ജീവിതത്തിന് ഇടവേള എടുക്കുന്നത്.

മലയാള സിനിമയുടെ എല്ലാ വളർച്ച കാലഘട്ടത്തിലും അഭിനയിക്കാൻ കഴിഞ്ഞ താരമാണ് അഞ്ജു .മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ കലാകാരന്മാർക്കൊപ്പം
താരം അഞ്ചു അഭിനയിച്ച സിനിമകൾ പലതും ശ്രദ്ധേയം തന്നെയായിരുന്നു .പുതുമുഖ നായികമാർ കൊതിക്കുന്ന അവസരം അന്ന് താരത്തിന് സ്വന്തമായിരുന്നു . ദാമ്പത്യജീവിതം അധികകാലം മുന്നോട്ടു പോയില്ലെങ്കിലും മകനുവേണ്ടി നടി കരിയര്‍ ഉപേക്ഷിച്ചു. വിദേശത്ത് സ്ഥിര താമസമായിരുന്ന നടി ഇപ്പോള്‍ നാട്ടിലെത്തുകയും വീണ്ടും അഭിനയത്തില്‍ സജീവമാവുകയും ചെയ്തിരിക്കുകയാണ്. നല്ല കഥാപാത്രം കിട്ടിയാല്‍ മലയാളത്തിലേക്ക് താന്‍ വരുമെന്നാണ് അഞ്ജു പറയുന്നത്.

‘മമ്മൂട്ടിയുടെ മോളായിട്ടും കാമുകിയായിട്ടും ഭാര്യയായിട്ടും ഒക്കെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ ഒരു കുട്ടിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. ഞാന്‍ നായികയായെങ്കിലും എന്നെ ബേബി അഞ്ജു എന്ന നിലയിലാണ് എല്ലാവരും കണ്ടത്. ലൊക്കേഷനില്‍ ചോക്ലേറ്റ് ഒക്കെ വാങ്ങിക്കൊണ്ടു വന്ന് തരുമായിരുന്നു. മമ്മൂക്ക കുറച്ച് സ്ട്രിക്റ്റ് ആണെങ്കില്‍ ലാലേട്ടന്‍ വളരെ സ്വീറ്റ് ആയിരുന്നു. അങ്ങനെ നടക്കേണ്ട ഇങ്ങനെ ഇരിക്കേണ്ട എന്നൊക്കെ പറഞ്ഞ് ഒരു വല്യേട്ടന്റെ റോളാണ് മമ്മൂക്കയ്ക്ക്.

‘സിനിമയില്‍ നിന്ന് കുറെ വര്‍ഷം ഞാന്‍ ഇടവേള എടുത്തിരുന്നു. മോന്റെ പഠനം നോക്കുന്നതിന് വേണ്ടിയായിരുന്നു ആ ഇടവേള. ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും…’ അഞ്ജു പറയുന്നു.ബാലതാരം ആയിരുന്നപ്പോള്‍ അഭിനയിച്ചതും താരങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളൊന്നും എനിക്കില്ല. എന്നാല്‍ നായികയായി വന്നപ്പോള്‍ പല പേടികളും ഉണ്ടായിരുന്നു. അപ്പോള്‍ ഉത്തരവാദിത്വം കൂടുകയാണല്ലോ എന്നാണ് താരം പറയുന്നത് .