
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത താരമാണ് ആരതി പൊടി. ചെറിയ പ്രായത്തിൽ തന്നെ സ്വന്തം കാലിൽ നിന്ന് ഉയർച്ചയുടെ പടവുകൾ കയറുന്ന കേരളത്തിലെ യുവ സംരംഭകരിൽ പ്രധാനിയാണ് നടിയും ഗായികയുമെല്ലാമായ ആരതി. റോബിൻ രാധാകൃഷ്ണൻ എന്ന ബിഗ് ബോസ് മത്സരാർത്ഥിയുടെ പേരിനൊപ്പം ചേർത്താണ് ആരതിയുടെ പേരുകൾ ആദ്യ നാളുകളിൽ മലയാളികൾ കേട്ടിരുന്നത്. എന്നാൽ റോബിനും മുമ്പ് തന്നെ സിനിമാ മേഖലയുമായും ഫാഷൻ മേഖലയുമായും ചേർന്ന് ആരതി പ്രവർത്തിച്ച് തുടങ്ങിയിരുന്നു . ഫാഷൻ ഡിസൈനറായ ആരതി പൊഡീസ് എന്ന ബൊട്ടീക്ക് സ്വന്തമായി നടത്തുന്നുണ്ട് . ഈ ബിസിനസിനൊപ്പമാണ് അഭിനയ ലോകത്തും സജീവമായി നിൽക്കുന്നത്. തെലുങ്കിലും തമിഴിലുമായി ലീഡ് റോളുകളിൽ സിനിമയും ചെയ്ത് കഴിഞ്ഞു ആരതി. ഇപ്പോഴിതാ സ്വന്തമായി പുതിയൊരു ഒരു യുട്യൂബ് ചാനലും ആരതി ആരംഭിച്ചിരിക്കുന്നു. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും പൊടീസ് എന്ന ബൊട്ടീക്കിൽ നടക്കുന്ന കാര്യങ്ങളുമാണ് പുതിയ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് ആരതി എത്തിക്കാൻ പോകുന്നത്. മുൻപൊരു യൂട്യൂബ് ചാനൽ ആരതിക്കുണ്ടായിരുന്നു . താൻ എപ്പോഴും ആക്ടീവായി ഓടി നടന്ന് കാര്യങ്ങൾ ചെയ്യാറുള്ള ഒരാളാണ്. എന്നാൽ കൊറോണ വന്ന സമയത്ത് വീട്ടിൽ തന്നെ ഇരുന്ന് മടുത്തു. ആ സമയത്താണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അന്നൊക്കെ ഭയങ്കര ഷൈയ്യായിരുന്നു.

അതുകൊണ്ട് തന്നെ തന്റെ അയൽക്കാരിയേയും ഒപ്പം കൂട്ടിയായിരുന്നു വീഡിയോകൾ ചെയ്തിരുന്നത് എന്നാണ് ആരതി പഴ ചാനലിനെപ്പറ്റി പറയുന്നത് . പഴയ യുട്യൂബ് ചാനൽ ഹൈഡ് ചെയ്തത് റോബിൻ രാധാകൃഷ്ണനൊപ്പമുള്ള ഇന്റർവ്യു വൈറലായശേഷമാണ് എന്നും കാരണം ഏതാണ് റോബിനൊപ്പമുള്ള കുട്ടിയെന്ന് അറിയാൻ ആളുകൾ തന്റെ പ്രൊഫൈൽ സേർച്ച് ചെയ്ത് തുടങ്ങിയിരുന്നുവെന്നും . മാത്രമല്ല അതിലെ വീഡിയോകൾ എല്ലാം എടുത്ത് മാനിപ്പുലേറ്റ് ചെയ്ത് മറ്റ് യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കാനും തുടങ്ങിഎന്നും ആരതി പൊട്ടി പറയുന്നു. കോസ്റ്റ്യൂം പേജും യുട്യൂബ് ചാനലുമെല്ലാം താൻ അന്ന് ഹൈഡ് ചെയ്തിരുന്നു. കുറച്ച് മനസമാധാനത്തിൽ ജീവിക്കണമെന്ന് മാത്രമാണ് അന്ന് ചിന്തിച്ചിരുന്നത്. യുട്യൂബ് ചാനൽ ഹൈഡ് ചെയ്യുന്നത് മണ്ടത്തരമാണെന്ന് പലരും തന്നോട് പറഞ്ഞിരുന്നു. പക്ഷെ ആ സമയത്ത് വീഡിയോ ഇട്ട് റീച്ച് കൂട്ടാൻ തനിക്ക് തോന്നിയില്ല. ആ സമയത്ത് വിശദീകരണം കൊടുക്കാൻ നിന്നിരുന്നുവെങ്കിലും തന്നെ മോശമായി ബാധിക്കുമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ സമാധാനപരമായി പോകുന്നുവെന്നത് കൊണ്ടാണ് യുട്യൂബ് ചാനൽ വീണ്ടും ആരംഭിക്കുന്നതെന്നാണ് ചാനലിൽ പങ്കിട്ട ആദ്യ വീഡിയോയിൽ ആരതി പൊട്ടി പറഞ്ഞത്. തന്റെ വസ്ത്രബ്രാന്റിന് പൊടീസ് എന്ന് പേരിടാനുള്ള കാരണവും ആരതി വെളിപ്പെടുത്തി. പേരിനൊപ്പമുള്ള പൊടി എന്നത് തറവാട്ട് പേരാണോ അതോ അച്ഛന്റെ പേരാണോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. പക്ഷെ അല്ല. താൻ അച്ഛന്റെ കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായതുകൊണ്ട് തന്നെ എല്ലാവരും പൊടി മോൾ എന്നാണ് വിളിക്കാറുള്ളത്.

കോളേജിൽ പോലും എല്ലാവരും പൊടി എന്നാണ് വിളിച്ചിരുന്നത്. കാരണം ചേച്ചി കോളേജിൽ സീനിയറായിരുന്നു. അങ്ങനെ ചേച്ചി വിളിക്കുന്നത് കേട്ടാണ് എല്ലാവരും പൊടിയെന്ന് വിളിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് അറിയാവുന്നവർക്ക് മനസിലാകാൻ വേണ്ടി പേരിനൊപ്പം പൊടിയെന്ന് കൂടി ചേർത്തത്. പക്ഷെ വസ്ത്ര ബ്രാന്റിന് നൽകിയിരിക്കുന്ന പൊടീസ് എന്ന പേര് സ്പാനിഷ് വേഡാണ്. അതിന്റെ അർത്ഥം യു കാൻ എന്നാണ്. പൊടി എന്നത് ബ്രാന്റിന്റെ പേരിനൊപ്പം ചേർക്കണമെന്ന അച്ഛന്റെ ആഗ്രഹവും അംഗനനെ സഫലമായി. ത്ന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങളും പൊടീസ് എന്ന ബൊട്ടീക്കിൽ നടക്കുന്ന കാര്യങ്ങളുമാണ് ഈ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പോകുന്നതെന്നും ആരതി പറഞ്ഞു. പിന്നീട് ഭാവി വരൻ റോബിനെ കുറിച്ച് ആരാധകർ പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾക്കും ആരതി മറുപടി നൽകി.











