സിനിമ കണ്ടിട്ട് കുട്ടികൾ വഴിതെറ്റുന്നു! ‘ആവേശം’ കണ്ടിട്ട് ഗുണ്ടകൾ ബെർത്തഡേ ആഘോഷിക്കുന്നു ഇങ്ങനെയാണ് അവരുടെ സംസാര രീതി, ആസിഫ് അലി 

സിനിമ ആളുകളെ എങ്ങനെയാണ് ഇൻഫ്ളുവൻസ് ചെയ്യുന്നതെന്നും, അവരെ വഴിതെറ്റിക്കുന്നു യെന്നുമൊക്കെയുള്ള ചില ധാരണകൾ ചിലർക്കുണ്ട് നടൻ ആസിഫ് അലി പറയുന്നു. ഇപ്പോൾ സിനിമ കണ്ടിട്ട് കുട്ടികൾ വഴി തെറ്റുന്നു, ചില കുട്ടികൾ സ്‌മോക്ക് ചെയ്യുന്നു, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചിലർ സിനിമയിൽ നിന്നും ഹൈലൈറ്റ് ആയി കണ്ടുപോകുന്നത്. ആവേശം കണ്ടിട്ട് ഗുണ്ടകൾ ബെർത്തഡേ ആഘോഷിക്കുന്നു എന്നും പറയുന്നുണ്ട് ചിലർ. സത്യത്തിൽ അവർ സിനിമയുടെ മോശം മാത്രമാണ് ഹൈ ലൈറ്റ് ചെയ്യുന്നത് ആസിഫ് പറയുന്നു

സിനിമക്കൊരു നല്ല വശം കൂടിയുണ്ട്. സൺ ഡേ ഹോളി ഡേ എന്ന ചിത്രത്തിൽ പറയുന്നതുപോലെ എതിരെ നില്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ  ശ്രമിച്ചാൽ മതി എന്നുപറയുന്ന ഡയലോഗ്, ആ ഡയലോഗ് ശരിക്കും എന്നെ ഇൻഫ്ളുവൻസ് ചെയ്യ്തിട്ടുണ്ട്. ആ ഒരു ഡയലോഗ് പല കാര്യങ്ങളിലും ഞാൻ ചിന്തിച്ചിട്ടുണ്ട്.ആസിഫ് അലി പറയുന്നു

നമ്മൾ പുറത്തിറങ്ങുമ്പോൾ ഒരു വല്ലാത്ത മൂഡിൽ ആണെങ്കിൽ നമ്മൾക്ക് അരികിലേക്ക് വരുന്നവരോട് ഒരു ആവശ്യവുമില്ലതെ തട്ടിക്കയറും, അത് നമ്മളുടെ അപ്പോളത്തെ മൂടാണ്. അങ്ങനെ സിനിമയിലിൽ ഉള്ള നല്ല കാര്യങ്ങളും നമ്മളെ ഇൻഫ്ളുവൻസ് ചെയ്യാറുണ്ട്. അല്ലാതെ ചിലർ സിനിമയുടെ ദോഷ വശങ്ങൾ ഹൈ ലൈറ്റ് ചെയ്‌യും, എന്നാൽ സിനിമക്ക് നല്ല വശമുണ്ട് ആസിഫ് പറയുന്നു