‘തലവൻ ‘പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിൽ വികാരഭരിതനായി നന്ദി പറഞ്ഞു; ആസിഫ് അലി 

ബിജുമേനോൻ, ആസിഫ് അലി എന്നിവർ നായകന്മാരായ പുതിയ ചിത്രമാണ് തലവൻ, കഴിഞ്ഞ ദിവിസംയിരുന്നു സിനിമ റിലീസ് ആയത്, ഇപ്പോൾ സിനിമ പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിൽ വികാരഭരിതനായി നന്ദി പറഞു ആസിഫ് അലി, നടന്റെ ഈ വീഡിയോ ആണ് ഇപോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ചിത്രം കണ്ടു തിരിച്ചിറങ്ങവേ പ്രേഷകരുടെ പ്രതികരണം കേട്ട ആസിഫിനെ മാധ്യമപ്രവർത്തകർ വളഞ്ഞു, അവരോടും ,പ്രേഷകരോടും നന്ദി പറഞ്ഞതിന് ശേഷമാണ് ആസിഫ് തിരിച്ചു പോയത്

ഈ ചിത്രത്തിന്മികച്ച പ്രേക്ഷകാഭിപ്രായം നൽകിയതിന് നന്ദി ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഹിറ്റ്‌ ജോഡികളായ ബിജു മേനോന്‍ , ആസിഫ് അലി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ഹിറ്റായി തലവന്‍ മാറുമെന്നാണ്  പ്രേക്ഷകർ സൂചന നൽകുന്നത്,

മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന തലവന് വെള്ളിയാഴ്ച രാത്രി പല സെന്ററുകളിലും പ്രേക്ഷകാവശ്യപ്രകാരം സ്പെഷ്യൽ ഷോകളും ഒരുക്കിയിരുന്നു, അതേസമയം തമിഴ്നാട്ടിലും സിനിമയ്ക്കു ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴിലെ നിരൂപകർ അടക്കമുള്ളവർ സിനമയെ പ്രശംസിക്കുന്നുണ്ട്