അതെന്റെ സ്വഭാവമാണ്! മാറ്റാൻ ഉദ്ദേശിക്കുന്നില്ല, സിനിമകൾ നഷ്ടപെട്ടതിന് കുറിച്ച് ആസിഫ് അലി

തുടര്‍ പരാജയങ്ങളില്‍ നിന്നുമുള്ള നടൻ ആസിഫ് അലിയുടെ തിരിച്ചുവരവ് ഒരു മധുര പ്രതികാരം കൂടിയായിരുന്നു മലയാള സിനിമക്ക്. മുന്‍ വര്‍ഷങ്ങളില്‍ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ പലരും നടനെ എഴുതിത്തള്ളിയിരുന്നു. എന്നാല്‍ തന്നിലെ നടനെ തേച്ചു മിനുക്കി 2024 തന്റേതാക്കുകയായിരുന്നു ആസിഫ് അലി. ഇപ്പോൾ താരം തന്റെ ഒരു ശീലത്തിന്റെ പേരില്‍ വിമർശനങ്ങളും ഒപ്പം സിനിമകളും നഷ്ടപെട്ടിരുന്നതിന് കുറിച്ച് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന ശീലം തനിക്ക് ഇല്ല എന്നൊരു ആരോപണം പൊതുവെ മലയാള സിനിമയിലുണ്ട്.

അതെന്റെ ഒരു മോശ സ്വഭാവമാണ്. മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ്. നമ്മള്‍ ഇത്രയും നേരം ഇവിടെയിരുന്ന് സംസാരിച്ചു. എനിക്കൊരു ഫോണ്‍കാള്‍ വന്നിട്ടില്ല. ഞാനിതിനിടയില്‍ എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാന്‍ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കില്‍ കിട്ടില്ല എന്നാണ് ആസിഫ് അഭിമുഖത്തിൽ പറയുന്നത്. പക്ഷെ ഞാന്‍ ഫോണ്‍ ഉപയോഗിക്കാതെ തന്നെ എന്റെ കാര്യങ്ങള്‍ വളരെ കൃത്യമായി നടന്നു പോകണം.

അതിന് ഒരാളെ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഫോണില്‍ കിട്ടാത്തതു കൊണ്ട് വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. വിശേഷപ്പെട്ട, ഇഷ്ടപ്പെട്ട പലരും വിളിച്ചിട്ട് കിട്ടിയിട്ടില്ല. ഒരുപാട് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. നമുക്കുള്ളതാണെങ്കില്‍ നമ്മുടെ അടുത്തേക്ക് വരും. എന്ന വിശ്വാസമുള്ളതു കൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അതേസമയം കിഷ്‌കിന്ധാ കാണ്ഡം നല്‍കിയ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. ആ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. രേഖചിത്രമാണ് ആസിഫ് അലിയുടെ പുതിയ സിനിമ.