
ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു നടൻ ആസിഫ് അലിയെ സംഗീത യജ്ഞൻ രമേഷ് നാരായൺ അപമാനിച്ചത്, ഈ ഒരു വീഡിയോ കണ്ട എല്ലാവരും രമേഷ് നാരായണനെ വിമർശിക്കുകയും ഒപ്പം ആസിഫ് അലിയെ പിന്തുണക്കുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ഈ വിഷയത്തിൽ ആസിഫ് ആദ്യമായി പ്രതികരിക്കുകയാണ് വാർത്ത സമ്മേളനത്തിൽ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എന്നെ പിന്തുണക്കുകയും, വലിയ സംഗീത യഞ്ജനായ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്യുന്ന ഒരു കാഴ്ച്ച.

അത് കണ്ടു കൊണ്ടാണ് ഞാൻ ഈ വാർത്ത സമ്മേളനത്തിൽ എത്തിയത്, ആ വേദിയിൽ അദ്ദേഹത്തിന് അപ്പോൾ തോന്നിയ മാനസിക അവസ്ഥ ആയിരിക്കും അങ്ങനെ, കൂടാതെ അപ്പോൾ അദ്ദേഹത്തിന്റെ പേര് തന്നെ മാറ്റിയാണ് അവിടെ വിളിച്ചു പറഞ്ഞത്, അപ്പോൾ എല്ലാവർക്കും ഉണ്ടായ ടെൻഷൻ അദ്ദേഹത്തിനും ഉണ്ടായത് ആയിരിക്കും, കൂടാതെ അദ്ദേഹത്തിന് കാലു വേദന ആയതിനാൽ അദ്ദേഹം വേദിക്ക് വെളിയിൽ നിന്നുമാണ് മൊമെന്റോ സ്വീകരിച്ചത്

നമ്മളെല്ലാം പ്രതികരിച്ചതുപോലെയാണ് അദ്ദേഹവും പ്രതികരിച്ചത് പക്ഷെ അത് ക്യമറിയിൽ കൂടി ആയപ്പോൾ കുറച്ചും കൂടി എടുത്തു കാണിച്ചു, എനിക്കതിൽ വിഷമമോ യാതൊരു വിധ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല, അത് നിങ്ങൾക്ക് ആ വീഡിയോ കാണുമ്പോൾ അറിയാം. പിന്നെ അദ്ദേഹം എന്റെ കൈയിൽ നിന്നും മൊമെന്റോ സ്വീകരിക്കുകയും പിന്നെ എന്റെ കാര്യം കഴിഞ്ഞു എന്നുള്ള രീതിയിൽ മാറുകയും ചെയ്യ്തത്, പക്ഷെ ഇതൊന്നും ഒരു വിദ്വേഷത്തോടെ അല്ല, ഇത് മതപരമായ രീതിയിൽ എത്തുന്ന അവസ്ഥ ആയിട്ടുണ്ട് എന്നാൽ ആ രീതിയിലേക്ക് എത്തരുത് , ലോകത്തുള്ള എല്ലാ മലയാളികളും എന്നെ സപ്പോർട്ട് ചെയ്യ്തതിൽ ഒരുപാട് നന്ദി ആസിഫ് പറയുന്നു












