
പ്രേഷക പ്രിയങ്കരനായ നടൻ ആസിഫ് അലി തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മീഡിയക്ക്ന നൽകിയ അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, മറ്റുള്ളവരിൽ നിന്നും താൻ പ്രതീക്ഷിക്കുന്ന മര്യാദകളുണ്ടു, എന്നാൽ അത് ലഭിച്ചില്ലെങ്കിൽ താൻ ഇറിറ്റേഡ് ആകു൦ എന്നാണ് ആസിഫ് പറയുന്നത്, ഇപ്പോൾ താൻ വർക്ക് എന്ജോയ് ചെയ്യുന്ന ആൾ തന്നെയാണ്. പക്ഷെ അതിൽ നിന്നും ശ്രദ്ധ മാറുമ്പോൾ ദേഷ്യം വരാറുണ്ടെന്നും ആസിഫ് പറയുന്നു

സിനിമയുടെ ഷൂട്ടിനായി ടുണീഷ്യയിൽ പോയപ്പോൾ ഒരു ആടുജീവിതം അനുഭവിച്ചുവെന്നും അഭിമുഖത്തിൽ തമാശ രൂപേണ ആസിഫ് പറയുന്നു. ലെവൽ ക്രോസിന്റെ സംവിധായകൻ അർഫാസ് അയൂബിൽ നിന്ന് ഒരു ലവ് സ്റ്റോറിയാണ് താൻ പ്രതീക്ഷിച്ചത് ,പക്ഷെ വളരെ പ്രൊഫഷണലായുള്ള സ്ക്രിപ്റ്റാണ് ലെവൽ ക്രോസിന്റേതായി അർഫാസ് തന്നത്, വളരെ വിരളമായി മാത്രമെ അത്തരം സ്ക്രിപ്റ്റുകൾ തനിക്ക് കിട്ടാറുള്ളു നടൻ പറയുന്നു. ഈ സിനിമ ത്രൂഔട്ട് ഒരു ക്യൂരിയോസിറ്റി ഹാന്റിൽ ചെയ്യുന്നുണ്ട്. ലുക്ക്സിനും കോസ്റ്റ്യൂമിനും വളരെ ഇംപോർട്ടൻസുള്ള സിനിമയാണ്

തന്റെ എല്ലാ സ്കിൽസും ലെവൽ ക്രോസ് സിനിമയ്ക്ക് വേണ്ടി ടെസ്റ്റ് ചെയ്തിട്ടുണ്ട്, ഈ സിനിമയുടെ ഷൂട്ടിന് പോയപ്പോൾ ഒരു ആട് ജീവിതം അനുഭവിച്ചു . ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് ഷൂട്ട് നടന്നത് , പണ്ട് പോലീസ് കഥാപാത്രങ്ങൾ ചെയ്യാൻ പേടിയായിരുന്നു, പിന്നീട് അത് ചെയ്തശേഷം ഓക്കെയായി. അതുപോലെ ഫ്രണ്ട്ഷിപ്പ് ബോണ്ടിങ്ങ് പറയുന്ന സിനിമകൾ ചെയ്യാനും ഇഷ്ടമാണ്, പിന്നെ ആക്ഷൻ, ത്രില്ലർ സിനിമകൾ ചെയ്യാനും വളരെ ഇഷ്ടമാണ്. ജോലി സംബന്ധമായ കാര്യങ്ങളിൽ ഡിസ്റ്റർബ്ഡാകുമ്പോൾ ഇറിറ്റേറ്റഡാകും, ഷോർട്ട് ടെംപേർഡാണോയെന്ന് ചോദിച്ചത് പൊട്ടിത്തെറിക്കുന്നത് കണ്ടതുകൊണ്ടാണെന്ന് തനിക്ക് അറിയാ൦, പക്ഷെ ഇന്റർവ്യു എടുക്കാൻ വരുന്ന ഓരോരുത്തരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് നല്ല മറുപടിയാണ് തരുന്നത് അതിനിടയിൽ പുറകിൽ നിന്നുള്ള സംസാരവും ആളുകളുടെ പ്രവൃത്തികളും തന്നെ ഇറിറ്റേറ്റ് ചെയ്യും ആസിഫ് പറയുന്നു











