‘മരുമോള്‍ക്ക് ഗുണം കൂടി പോയതാണ് കുടുംബ പ്രശ്‌നം’

സൗബിന്‍ ഷാഹിര്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയല്‍വാശി. ബിനു പപ്പു, നസ്ലിന്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. ‘അയല്‍വാശി’ ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്.

ചിത്രത്തിനെ കുറിച്ച് മൂവി ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റിങ്ങനെയാണ്. ‘മരുമോള്‍ക്ക് ഗുണം കൂടി പോയതാണ് കുടുംബ പ്രശ്‌നം ആയത്’. ഈ വാശി വെറും വാശി ആയിരിക്കില്ല.

കുടുംബങ്ങള്‍ക്കൊപ്പവും കുട്ടികള്‍ക്കൊപ്പവും ഈ പെരുന്നാള്‍ ആഘോഷമാക്കി മാറ്റാന്‍ പറ്റുന്ന നല്ലൊരു ‘അയല്‍വാശി’ ആയിരിക്കും. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ചു ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.