‘സലിം കുമാറിന്റെ മകൻ ചന്തു മരപാഴ് ‘ ; കമന്റിട്ട ആശാന് പൊങ്കാല , ഒപ്പം ചന്തുവിന്റെ പ്രതികരണവും

നടന്‍ സലിം കുമാറിന് പിന്നാലെ മകന്‍ ചന്തു സലിം കുമാറും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ്. പിതാവിന്റെ തന്നെ ചെറുപ്പക്കാലമാണ് ചന്തു ആദ്യ സിനിമയിൽ അവതരിപ്പിച്ചത്. ഏറ്റവുമൊടുവില്‍ ‘മഞ്ഞുമല്‍ ബോയ്‌സ്’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ചന്തുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ഒരു പുതിയ സിനിമയിലും ചന്തു സലിം കുമാർ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോൾ മമ്മൂട്ടിക്കൊപ്പം ചന്തു ഒരു ഫോട്ടോ എടുത്തു. ചിത്രത്തിലെ താരങ്ങളായ നസ്ലിനും ചന്തുവും അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഈയൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആരാധകർ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു, എന്നാൽ പക്ഷെ ഈ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടതോടെ ചിലര്‍ക്ക് അതങ്ങ് പിടിച്ചിട്ടില്ല. ചന്തുവിനെ വളരെ മോശക്കാരനാക്കി കൊണ്ടുള്ള കമന്റുമായി അക്കൂട്ടർ സോഷ്യൽ മീഡിയയിൽ എത്തി. “പിറകിലിരിക്കുന്ന സലിംകുമാറിന്റെ മകൻ മരപാഴിനെ ഇപ്പൊ പല പടങ്ങളിലും പിടിച്ച്  തിരുകി  വയ്ക്കുന്നുണ്ട് ” എന്നായിരുന്നു ആ മോശം കമന്റ് . കമന്റ് ശ്രെധിക്കപെട്ടതോടെ ചന്തുവിനെ പിന്തുണച്ചു കൊണ്ട് ആരാധകരും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. എന്നാൽ തന്നെ കുറിച്ച് മോശമായി സംസാരിച്ച ആള്‍ക്ക് ചന്തു നല്ല മറുപടിയും കൊടുത്തിട്ടുണ്ട്.

ചന്തുവിന്റെ ഈ കമന്റ് കണ്ടപ്പോൾ  ഒപ്പം താരത്തിന് പിന്തുണ നല്‍കി ആരാധകരും എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും മാമുക്കോയയുടെയും തിലകന്റെയും ഇവരുടെയെല്ലാം മക്കള്‍ക്ക് ആവാമെങ്കില്‍ സലിം കുമാറിന്റെ മകന് എന്താ പ്രശ്‌നം? എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ് ചന്തു. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും എന്ന് പറയുന്നവരെയും കമന്റ്റ് ബോക്സിൽ കാണാം.

സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് ഏറ്റവും പഴി കേട്ട ഒരാള്‍ ഉണ്ട്. അയാളുടെ പേര് ഫഹദ് ഫാസില്‍ എന്നാണ്. ഇന്ന് സൗത്ത് ഇന്ത്യയിലെ നമ്പര്‍ വന്‍ നടനാണ് അയാള്‍. ഇതൊക്കെ എല്ലാവരും ഓര്‍ത്താല്‍ നന്ന്. എന്നിങ്ങനെ പാൻ ഇന്ത്യൻ ലെവലിൽ ഉയർന്നു നിൽക്കുന്ന നടൻ ഫഹദ്  ഫാസിലിന്റെ അനുഭവം കൂടി മുന്‍നിര്‍ത്തിയാണ് ചിലര്‍ ചന്തുവിനെ പിന്തുണച്ചെത്തുന്നത് .