
ഇപ്പോൾ നടൻ ബാല, മുൻഭാര്യ അമൃത സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ്, താൻ പങ്കുവെച്ച സോഷ്യൽ മീഡിയ വീഡിയോയിലൂടെ. ബാലയ്‌ക്കൊപ്പം ഭാര്യ കോകിലയും വീഡിയോയിലുണ്ട്. താന്‍ മിണ്ടിയാലും ,മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണെന്നാണ് ബാല പറയുന്നത്. അതുപോലെ തങ്ങള്‍ സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോകിലയും ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. കോടതിയില്‍ ഞാന്‍ വാക്ക് കൊടുത്തിരിക്കുകയാണ്. പൊലീസിനും വാക്ക് കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് ഇനിയൊരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന്. അന്ന് മുതല്‍ ഇന്ന് വരെ എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. പിന്നെയും കേസിനെ മേൽ കേസ് കൊടുക്കുകയാണ്.

എന്റെ വായടപ്പിച്ചാല്‍ മറ്റുള്ളവര്‍ സംസാരിക്കും, എന്റെ അവസ്ഥ മനസിലാക്കാന്‍ വേണ്ടി പറയുകയാണ്. ഞാന്‍ സംസാരിച്ചാല്‍ എന്റെ പേരില്‍ അടുത്ത കേസ് വരും.സംസാരിച്ചില്ലെങ്കില്‍ യൂട്യൂബുകാരും ചാനലുകാരും അതിന് മേലെ പ്രശ്‌നമാക്കും. ഞാന്‍ എന്ത് ചെയ്യണം, മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാന്‍ എന്ത് ചെയ്യണം. ഞാന്‍ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ജീവിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോവുകയാണ്. ഞങ്ങളുടെ കുടുംബം നോക്കി പോകുന്നതാകും ഇനിയും ഞങ്ങള്‍ക്ക് നല്ലത്, ബാല പറയുന്നു.
അതേസമയം ബാലയോടൊപ്പം കോകില പറയുന്നത്, മാമ സമാധാനമായി ജീവിക്കാനും, ഒന്നിലും തലയിടാതെ ജീവിക്കണം എന്നുമാണ് ആഗ്രഹിക്കുന്നത്. പക്ഷെ ആ വശത്തു നിന്നുമാണ് ഒന്നിന് പുറകെ ഒന്നായി എന്തെങ്കിലുമൊക്കെ വന്നു കൊണ്ടിരിക്കുന്നത്, എന്നാണ് കോകില പറയുന്നത്.












