നൂറ് രൂപ കൊടുത്തിട്ട് വിമര്‍ശിക്കാന്‍ വാ! സഹായം ചോദിച്ച് ടൊവിനോ ഉൾപ്പെടയുള്ള ചില താരങ്ങളെ ; ബാല  

നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ബാല  സോഷ്യല്‍ മീഡിയയിl സജീവമായി നില്‍ക്കാറുള്ള നടൻ കൂടിയാണ്. താരം ഫേസ്ബുക്ക് പേജിലൂടെയും മറ്റും പങ്കുവെക്കുന്ന പോസ്റ്റുകളും  വീഡിയോകളും മിക്കപ്പോളും വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. അതില്‍ പ്രധാനം ബാല നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളാണ്,എന്നാൽ ചിലപ്പോൾ അതിനൊക്കെ ചില വിമർശനം എത്താറുമുണ്ട്,എന്നാൽ  നൂറ് രൂപ കൊടുത്തിട്ട് തന്നെ വിമര്‍ശിക്കാന്‍ വാ എന്നാണ് താന്‍ അവരോടൊക്കെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും, എന്നാൽ കഴിഞ്ഞ കാലങ്ങളില്‍ തനിക്കൊപ്പം നിന്ന് മറ്റുള്ളവരെ സഹായിച്ച നിരവധി താരങ്ങൾ ഉണ്ടെന്നും പറയുകയാണ്  ബാല

നടന്‍ ടൊവിനോ തോമസ്, മുതല്‍ നടി മംമ്ത മോഹന്‍ദാസ് വരെയുള്ള സിനിമാ താരങ്ങള്‍ താന്‍ വിളിച്ചപ്പോള്‍ ഓടി എത്തിയിട്ടുണ്ടു, കൊവിഡിന്റെ സമയത്ത് താന്‍ ടൊവിനോയെ വിളിച്ചിരുന്നു എന്നിട്ട് ഒരു സഹായം അഭ്യർത്ഥിച്ചു, എന്താണ് വേണ്ടതെന്ന് ടോവിനോ   ചോദിച്ചു. നീയും കൂടി വന്നാല്‍ നമുക്ക് കുറച്ചൂ കൂടി സഹായം ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞു. വരാമെന്ന് പറഞ്ഞ് ടൊവിനോ വന്നു, അതുപോലെ , നവ്യ നായരും മംമ്ത മോഹന്‍ദാസുമൊക്കെ വന്നു,ഇതുപോലെ താന്‍ കുറേ താരങ്ങളെ അന്ന്  വിളിച്ചിരുന്നു

മംമ്ത മോഹൻദാസിനെ താന്‍ ഒത്തിരി അഭിനന്ദിക്കുന്നു കാരണം ഫിസിക്കലി ഒരു ചലഞ്ച് ജീവിതത്തില്‍ അനുഭവിക്കുന്ന സ്ത്രീയാണ് മംമ്ത ,എന്നിട്ടും അവർ ഓടി വന്നു, പേഷ്യന്റിന് കാശ് കൊടുത്തു. പിന്നീട് അവരുടെ ജീവിതവും മാറിയിട്ടുണ്ട്  എന്നാൽ  അതൊന്നും ആളുകള്‍ക്ക് അറിയണമെന്നില്ല, അതുപോലെ നവ്യ നായര്‍ വന്നപ്പോള്‍ രണ്ട് ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ സാധിച്ചിരുന്നു എന്നും അങ്ങനെ നല്ലൊരു ജീവിതം അവര്‍ക്കൊരുക്കി കൊടുക്കാന്‍ പറ്റി, ബാല പറയുന്നു അതുപോലെ സോഷ്യൽ മീഡിയയിൽ കൂടി സിനിമാ താരങ്ങളെ കളിയാക്കുന്നവരെ പറ്റിയും ബാല പറഞ്ഞു. താരങ്ങൾ ഇത്തരത്തിൽ ചെയ്യുന്ന നല്ല പ്രവർത്തികളെപ്പറ്റി സോഷ്യൽ മീഡിയയിൽ കൂടി കമന്റ് അടിക്കുന്ന മണ്ടന്മാര്‍ക്ക് അറിയുനില്ല ഒന്നും,വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിക്കോ. തങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്‌തോളാം ബാല പറയുന്നു