ഒരു വീട്ടിൽ തന്നെ ഒന്നിലധികം യൂട്യൂബ് ചാനലുകൾ , പക്ഷെ വരുമാനം എല്ലാം പോകുന്നത് ഒറ്റ അകൗണ്ടിലേക്കാണ് ; ബഷീർ ബാഷി

തങ്ങളുടെ യൂട്യൂബ് വരുമാനത്തെ കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ബിഗ്ഗ്‌ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ  ബഷീർ ബഷി.
ആദ്യ ഭാര്യയായ സുഹാനയോടൊപ്പം പുറത്ത് പോകുന്നതിനിടയിലാണ് ആളുകളുടെ ചിന്താഗതികളെ പറ്റിയും തന്റെ കുടുംബത്തിന്റെ ഐക്യത്തെക്കുറിച്ചും ബഷീര്‍ സംസാരിച്ചത്.
‘തങ്ങളുടെ ജീവിതം എന്നു പറയുന്നത് വളരെയധികം അണ്ടര്‍സ്റ്റാന്‍ഡിങ്ങിലൂടെ പോകുന്നതാണ് … തങ്ങളുടെ ജീവിതത്തില്‍ ഒരു ഈഗോയോ, കോമ്പറ്റീഷനോ, അസൂയയോ, കുത്തിത്തിരിപ്പോ ഒന്നുമില്ല. അങ്ങനെ കുത്തിത്തിരിക്കാന്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്ക് കൃത്യമായ മറുപടി കൊടുത്തിട്ടാണ് തന്റെ രണ്ടു ഭാര്യമാരും വിടാറുള്ളതെന്നും അത്തരം വിഷയങ്ങളൊന്നും ഇവിടെ നടക്കാറില്ലയെന്നും ബഷീർ ബാഷി പറയുന്നു. ‘
പിന്നെ ചില ആളുകളുടെ തെറ്റിദ്ധാരണ ഞങ്ങളുടെ വ്‌ലോഗിലൂടെ കിട്ടുന്ന പണം സുഹാനയുടേത് സുഹാനയും മഷൂറയുടേത് മഷുറയും എടുക്കുന്നു എന്നാണ്. എന്നാല്‍ അങ്ങനെയല്ല അതെല്ലാം ഒരു പെട്ടിയിലാണ് വന്നു വീഴുന്നതെന്നും ആരെന്തൊക്കെ ചെയ്താലും തങ്ങളുടെ വരുമാനം ഒരു പെട്ടിയില്‍ മാത്രമേ വീഴാറുള്ളൂവെന്നും അത് തങ്ങളെല്ലാവരുടെയും ആവശ്യങ്ങള്‍ നടത്തുന്നതിനും കുടുംബ ചെലവുകള്‍ക്കും വേണ്ടിയാണ് എന്നും ഇതിനെപ്പറ്റിയും ആളുകള്‍ക്കുള്ള തെറ്റിദ്ധാരണ വേണ്ടയെന്നും ബഷീർ ബാഷി പറയുന്നു.
മാത്രമല്ല വ്‌ളോഗ് ചെയ്യുന്നതിനുവേണ്ടി ഒരു മത്സരവും ഇവിടെ നടത്താറില്ലയെന്നും ആദ്യം ആരാണ് ക്യാമറ ഓണ്‍ ആക്കുന്നത് അവരാണ് വ്‌ലോഗ് ചെയ്യുക. എന്ന് കരുതി വ്‌ലോഗിലൂടെ മാത്രം വരുമാനം ഉണ്ടാക്കുന്നവരല്ല തങ്ങള്‍ എന്നും തനിക്ക് ബിസിനസുകള്‍ ഉണ്ട്. അതൊക്കെ യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോകുകയാണ്. അതില്‍ ശ്രദ്ധിക്കുമ്പോള്‍ ചിലപ്പോള്‍ വ്‌ലോഗ് ചെയ്യുന്നത് കുറയുമെന്നും ബഷീര്‍ പറയുന്നു.
മാത്രമല്ല തന്റെ കൂടെ കുടുംബം ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ വീഡിയോ കാണുകയുള്ളൂവെന്നാണ് ബഷീര്‍ പറയുന്നത്. ഞാന്‍ സോളോ ട്രിപ്പ് നടത്തിയതും പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുത്തിയതിനെ കുറിച്ചുമൊക്കെ പറഞ്ഞുള്ള വീഡിയോ കാണാന്‍ ആരുമില്ല. ആളുകള്‍ക്ക് വേണ്ടത് വിവാദങ്ങളാണ്. ഈ വീഡിയോയ്ക്ക് വ്യൂസ് കൂടും. കാരണം ബഷീര്‍ ബഷി സുഹാനയെയും കൂട്ടി ഒറ്റയ്ക്ക് യാത്ര പോയി, അല്ലെങ്കില്‍ മഷുറയുമായി ഒറ്റയ്ക്ക് പോയി എന്നിങ്ങനെയുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആളുകള്‍ക്ക് കാണാന്‍ താല്പര്യമെന്നും ബാക്കിയുള്ളവരുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നുണ്ട് അതൊക്കെ കാണാനാണ് പലരും കാത്തിരിക്കുന്നത്. ഇതിലൂടെ ആരെയും കുറ്റം പറയുന്നില്ലയെന്നും ആളുകളുടെ മെന്റാലിറ്റി ഇങ്ങനെയാണെന്ന് സൂചിപ്പിച്ചതാണ്.
ഞാന്‍ പറഞ്ഞതൊക്കെ ശരി അല്ലേ എന്ന് ചിന്തിച്ചു നോക്കാനും ബഷീര്‍ പറയുന്നു. ഇപ്പോള്‍ ഞാനും സുഹാനയും ഒറ്റയ്ക്ക് ഒരു ഔട്ടിങ്ങിന് പോകുവാണ്. ഇതിനെക്കുറിച്ചും ഒരുപാട് കമന്റുകള്‍ വരാറുണ്ട്. ബഷിയ്ക്ക് എപ്പോഴെങ്കിലും സുഹാനയും കൊണ്ട് പുറത്തുപോയിക്കൂടെ. എപ്പോഴും മഷുറയുടെ കൂടെയാണോ പോകുന്നതെന്ന് ഒക്കെ ചോദിച്ചു മെസ്സേജുകള്‍ വരാറുണ്ട് എന്നും എന്നാല്‍ ഒരു മാസത്തില്‍ താനും സുഹാനയും ഒറ്റയ്ക്ക് എന്തോരം തവണ പുറത്ത് പോകാറുണ്ട്. ആ സമയത്തൊന്നും ഞങ്ങള്‍ ബ്ലോഗ് ചെയ്യാറില്ലയെന്നും അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന വ്‌ലോഗ് മാത്രമാണ് നിങ്ങള്‍ കാണാറുള്ളത്.

ഇന്ന് ഇങ്ങനെ ഒരു വീഡിയോ എടുക്കാന്‍ കാരണം ഇത്തരം കാര്യങ്ങള്‍ പറയണമെന്ന് വിചാരിച്ച് തന്നെയാണ് എന്നും കാരണം ഇതിന് മാത്രമേ വ്യൂസ് ഉണ്ടാവുകയുള്ളൂ ബഷീർ ബാഷി പറയുന്നു. ഞാന്‍ ഇടുന്ന വീഡിയോകളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലുള്ള തലക്കെട്ടുകള്‍ കൊടുക്കാനും ആഗ്രഹിക്കാറില്ല. ഫേക്ക് ക്യാപ്ഷന്‍ കൊടുക്കാറില്ല. ബഷീര്‍ ബഷിയ്ക്ക് അത് സംഭവിച്ചു, ഇത് സംഭവിച്ചു എന്നൊക്കെ കൊടുത്താല്‍ ആളുകള്‍ കാണും. പക്ഷേ അത്തരം റീച്ചിന്റെ ആവശ്യമില്ലെന്നും ബഷീര്‍ പറയുന്നു.
അതേസമയവും ബിഗ്ഗ്‌ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമാണ് ബഷീർ ബാഷി. ബിഗ് ബോസ് താരം എന്നതിലുപരി ആല്‍ബത്തിലൂടെയും വ്‌ലോഗുകളിലൂടെയുമൊക്കെ ശ്രദ്ധേയനാണ് ബഷീര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു.