
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച നടി മീനു മുനീറിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ബീന ആന്റണി. ഇൻഡസ്ട്രിയിൽ വന്ന കാലം മുതൽ അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങൾ കിട്ടിയതെന്നും ബീനാ ആന്റണി പറയുന്നു.
തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം. അതേസമയം നേരത്തെ ബീന ആന്റണിയുടെ ഭർത്താവ് മനോജ് ഒരു വിഡിയോയിൽ മീനു മുനീറിനെ വിമര്‍ശിച്ചെത്തിയിരുന്നു. അതിന് മറുപടിയുമായി ഉടൻ തന്നെ മിനു മുനീറും എത്തിയിരുന്നു. ബീന ആൻ്റണിക്കെതിരെ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടാണ് മിനു വന്നത്.
‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ് ഇയാൾ’ എന്നാണ് മീനു മുനീർ മനോജിനെതിരെ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ വിഡിയോ പങ്കുവയ്ക്കാമെന്നും മീനു മുനീർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ബീനാ ആന്റണി രംഗത്ത് വന്നിരിക്കുന്നത്. ബീന ആൻറണിയുടെ വാക്കുകൾ ഇങ്ങനെ ; താനിപ്പോൾ വന്നത് ഒരു പുതിയ സംഭവത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരു വിഡിയോ പുതിയതായിട്ട് ഇറങ്ങിയിട്ടുണ്ട്. അതിൽ എന്റെ പേര് പറഞ്ഞ് എന്നെ മെൻഷൻ ചെയ്തുകൊണ്ട് വളരെ മോശമായിട്ട് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഹേമ കമ്മിഷനും അതുമായിട്ട് ബന്ധപ്പെട്ട ചൂടു പിടിച്ചിട്ടുള്ള കുറെ കാര്യങ്ങളക്കെ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാം നല്ലതിന് തന്നെയാണ്. പക്ഷേ അതിന്റെ ഇടയിൽ കൂടി നമ്മുടെ ഇൻഡസ്ട്രിയെ തകർക്കാനും കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്നും നിങ്ങൾക്ക് വിഡിയോസ് ഒക്കെ കാണുമ്പോഴും അറിയാം. നമ്മൾ എല്ലാവരും വളരെ വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനങ്ങളാണ്. നെല്ലും പതിരും ഒക്കെ കണ്ടാൽ തിരിച്ചറിയാനൊക്കെ പറ്റുമെന്നും അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന സംശയം കൊണ്ടല്ല ഞാൻ ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനായിട്ടും നമ്മുടെ പുറകെ കല്ലെറിയാനായിട്ടും കുറെ പേരൊക്കെ നടക്കുന്നുണ്ട് എന്നെ മനസ്സിലാക്കുന്നവർ അതൊന്നും വിശ്വസിക്കില്ല എന്ന് എനിക്കറിയാമെന്നാണ് ബീന ആന്റണി പറയുന്നത്.

നടി ആയിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറക്കഥകളും പറയേണ്ടി വന്നിട്ടില്ലയെന്നും ബീനാ ആന്റണി പറയുന്നു . ഒരു നടി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിട്ട് വർഷങ്ങൾ കുറെ ആയി എന്നും താൻ വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അംഗീകാരങ്ങൾ ഒക്കെ കിട്ടിയതാണ്. സ്റ്റേറ്റ് അവാർഡ് രണ്ടുമൂന്നു വർഷം അടുപ്പിച്ച് കിട്ടിയിട്ടുന്ദ് എന്നും ഒരു നടി എന്ന നിലയിൽ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. അതല്ലാതെ എന്നെ പറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനത്തെ കുറെ പിന്നാമ്പുറക്കഥകൾ പറഞ്ഞിട്ട് ആർട്ടിസ്റ്റ് ആയ ആളല്ല താനെന്നും ബീന ആന്റണി പറയുന്നു. തന്നെ എന്തൊക്കെയോ തരത്തിലൊക്കെ അവർ മെൻഷൻ ചെയ്തിട്ടുണ്ട്. ഞാൻ അതിലേക്ക് ഒന്നും കടക്കുന്നില്ല അതൊക്കെ അവരുടെ
സംസ്കാരം. അവരുടെ ഇതുവരെയുള്ള ജീവിതരീതികൾ ഒക്കെ അങ്ങനെ ആയിരിക്കും. അതിലേക്ക് ഒന്നും ഞാൻ പോകുന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് എന്നും പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ കേസുമായിട്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും ഞാൻ അവർക്കെതിരെ കേസ് കൊടുക്കുകയാണ് എന്നും ബീന ആന്റണി പറയുന്നു’.
‘എന്റെ ഭർത്താവ് മനോജ് ഏതോ ഒരു വീഡിയോയിൽ അവരെ പേര് പറയാതെ അവരുടെ കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് അവരും ഒരാളും കൂടി ഒരു ഓഡിയോ ക്ലിപ്പും പുറത്തുവിട്ടത്. പിന്നെ ഫേസ്ബുക്കിലും വളരെ മോശമായിട്ട് എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട്. 33 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള ആളാണ് താനെന്നും ഇത്രയും വർഷം ഞാൻ ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ലയെന്നും വേറെ എന്തെങ്കിലും വഴികളിൽ കൂടിയൊക്കെ എന്റെ കുടുംബം പോറ്റേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ലയെന്നും ഗർഭിണിയായിരുന്ന ഒന്നര മാസമാണ് ഞാൻ ആകെ റെസ്റ്റ് എടുത്തിരിക്കുന്നത്. അത്രയേറെ വർക്കുകൾ എനിക്ക് ദൈവാനുഗ്രഹം കൊണ്ട് കിട്ടിയിട്ടുണ്ട് ഇപ്പോഴും കിട്ടുന്നുണ്ട്. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലയെന്നും ബീന പറയുന്നു.
കുടുംബം എനിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്. അതുകൊണ്ട് ഞാൻ അവർക്കെതിരെകേസുമായി മുന്നോട്ടു പോവുകയാണെന്നും അവർ എന്ത് അർത്ഥത്തിൽ എന്നെ അങ്ങനെ പറഞ്ഞു എന്നുള്ളത് എനിക്കറിയണം. തനിക്ക് അത് തെളിയിച്ചേ പറ്റുള്ളൂവെന്നും അതിനുവേണ്ടി ഞാൻ കേസിനു പോവുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ബീന ആന്റണി വീഡിയോ അവസാനിപ്പിക്കുന്നത്’.
അതേസമയം ബീന ആന്റണിക്കും ഭർത്താവിനുമെതിരെ മോശമായ ഭാഷയിലായിരുന്നു മിനു മുനീർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്. യോദ്ധ സിനിമ പരാമർശിച്ചായിരുന്നു മിനുവിന്റെ കുറിപ്പ്. ‘‘ചിറി കോടിപോയിട്ടും പഠിച്ചില്ല. ഇങ്ങനെ വിരലിൽ എണ്ണാവുന്ന സ്ത്രീകളാണ് നടന്മാർക്ക് വളം വച്ചു കൊടുത്തത്. ചക്കിക്കൊത്ത ചങ്കരനായ ഭർത്താവും ആരെ കെട്ടിപ്പിച്ചാലും നോ പ്രോബ്ലം നമ്മുക്ക് ക്യാഷ് കിട്ടിയാൽ മതി. പേർസണൽ കാര്യം പ്രൈവറ്റ് ആയി മൈന്റൈൻ ചെയ്യണം. മലയാളികളെ ഊളകളാക്കുന്ന കാപട്യം. ഇതൊന്നും പൊതുവെ ഞാൻ മൈൻഡ് ചെയ്യാറില്ല പക്ഷേ അവളുടെ കെട്ടിയോൻ എനിക്കെതിരെ ഒരു വീഡിയോ ഇട്ടു. ഇതൊക്കെ പറയാൻ ഇവന് എന്ത് യോഗ്യത??? അവന്റെ ഭാര്യ പത്തരമാറ്റ് തങ്കം എന്ന് ഇത് കാണുമ്പോൾ അറിയാം. സ്വന്തം കണ്ണിൽ തടി കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നോക്കുന്നു സൊ കോൾഡ് ഭർത്താവ്. ചേട്ടൻ ആരെയോ പേടിക്കുന്നു ഈ കുമ്പസാരം മുൻകൂർ ജാമ്യം എടുക്കുന്നതുപോലെ അല്ലേ. നാളെ ഇവന്റെ പേര് ആരേലും പറഞ്ഞാൽ ആരും വിശ്വസിക്കരുത് എന്ന് മുൻകൂർ ജാമ്യം. ഇവന്റെ സീരിയൽ നടി ഭാര്യയെ കുറിച്ച് എല്ലാർക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്. യോദ്ധ സിനിമയിൽ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കിൽ വീഡിയോ ഇടാം എന്ന്നായിരുന്നു ബീന ആന്റണിക്കും ഭർത്താവ് മനോജിനുമെതിരെ മിനു മുനീർ പോസ്റ്റ് ഇട്ടത്”. ഇതിനൊപ്പം ഒരു ഓഡിയോ ക്ലിപ്പും അവർ പങ്കുവച്ചിരുന്നു.
അതേസമയം നടി മിനു മുനീർ ഇപ്പ്പോൾ മലയാളം സിനിമയിലെ ഒരു തലവേദനയായി മാറിക്കൊടിരിക്കുകയാണ് . ആദ്യം ഇവർ നടൻമാർക്കെതിരെ തുറന്നടിച്ചപ്പോൾ അതൊക്കെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി , പക്ഷെ പോകെ പോകെയുള്ള ഇവരുടെ പ്രതികരണങ്ങൾ ഇപ്പ്പോൾ ഇവരുടെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് ഉയർന്നിരിക്കുകയാണ് .











