
മലയാളികളുടെ പ്രിയങ്കരിയായ നടി ഭാമ ഭർത്താവ് അരുൺ ജഗദീഷുമായി വേർപിരിഞ്ഞു താമസിക്കുകയാണെന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ചയായ വിഷയം ആയിരുന്നു, എന്നാൽ ഇതുവരെയും താരം വേർപിരിഞ്ഞോ, അല്ലെങ്കിൽ വേര്പിരിഞ്ഞതിന്റെ കാരണമെന്തെന്നോ പറഞ്ഞിട്ടില്ല, എന്നാൽ ഇപ്പോൾ നടിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നടി വിവാഹത്തെ കുറിച്ച് ഇങ്ങനൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം

വേണ്ട, ഒരു സ്ത്രീയും ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്‌യരുത്, അവർ നിങ്ങളെ ഉപേഷിച്ചുപോയാൽ ധനം വാങ്ങി അവർ ജീവനെടുക്കും, ഒരിക്കലും ഒരു സ്ത്രീയും വിവാഹം കഴിക്കരുത്, വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നതുപോലും അറിയാതെ ജീവൻ എടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം’ എന്നാണ് സ്‌റ്റോറിയായി ഭാമ കുറിച്ചിരിക്കുന്നത്.നടിയുടെ ഈ കുറിപ്പിന്റെ ഉദ്ദേശമെന്തെന്നാണ് ആരാധകർ ഇപ്പോൾ സംശയിക്കുന്നു.

ബിസിനസുകാരനാണ് അരുണ്‍. 2020 ജനുവരിയിലായിരുന്നു ഇരുവരും വിവാഹം കഴിച്ചത് , വര്‍ഷങ്ങളായി അറിയുന്നവരാണ് ഇരുവരും . 2021 ലാണ് ഇരുവരുടേയും മകള്‍ ഗൗരി ജനിക്കുന്നത്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഭാമ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു സമയത്തു ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങളെല്ലാം തന്നെ താരം നീക്കം ചെയ്യുകയായിരുന്നു.












