മമ്മൂക്കയുടെ അഭിനയത്തിന്റെ അത്രയും വരില്ല പൃഥ്വിയുടെ അഭിനയം!അദ്ദേഹത്തിന്റെ  ആത്മാർത്ഥതക്ക് ലഭിച്ച അംഗീകാരമാണത്; ഭീമൻ രഘു 

മമ്മൂക്കയുടെ  അഭിനയത്തിന്റെ അത്രയും വരില്ല പൃഥ്വിയുടെ അഭിനയ൦, എന്നാൽ സംസ്ഥാന അവാർഡ്  പൃഥ്വിക്ക്  ആത്മാർത്ഥതക്ക് ലഭിച്ച അംഗീകാരമാണ് ആ കാര്യം  പൃഥ്വി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഭീമൻ രഘു പറയുന്നു. ബ്ലെസിയുടെ സംവിധാനത്തിൽ  പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സിനിമയാണ് ആടുജീവിത , ഈ സിനിമക്കായി പൃഥ്വിരാജ് സുകുമാരന്‍ നടത്തിയ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ആടുജീവിതത്തിലെ അഭിനയത്തിന് ഇത്തവണത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് പൃഥ്വിരാജ് സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ  ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിക്കാത്തതില്‍ പലരും  നിരാശ പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് നടന്‍ ഭീമന്‍ രഘു.

‌54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഈ അടുത്തിടക്കാണ് പ്രഖ്യാപിച്ചത്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ചിത്രത്തിലെ  പൃഥ്വിരാജിന്റെ  മേക്കോവറും അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന പ്രതീക്ഷ പ്രേക്ഷകരില്‍ ഉയര്‍ത്തിയിരുന്നു.  തിയേറ്ററില്‍ എത്തിയപ്പോള്‍ കളക്ഷനിലും ആടുജീവിതം കുതിച്ചു. ഇതിനിടെയാമ്പ്  പൃഥ്വിരാജിനെ കുറിച്ച് നടൻ ഭീമൻ രഘു പറഞ്ഞ കാര്യങ്ങൾ  വൈറലാകുന്നത്. പൃഥ്വിരാജ് ത്യാ​ഗം അനുഭവിച്ചിട്ടുണ്ട് അതിനാണ് അക്സപ്റ്റൻസ് കിട്ടിയതെന്നാണ് ഭീമൻ രഘു  പറഞ്ഞത്. മമ്മൂക്ക നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ പൃഥ്വിരാജ് ആടുജീവിതത്തിൽ ഒരുപാട് ശരീര ഭാരം കുറച്ചു. അതിനാണ് അക്സപ്റ്റൻസ് കിട്ടിയിരിക്കുന്നത്.മമ്മൂക്കയുടെ അത്രയും അഭിനയം വരില്ല

താൻ മമ്മൂക്കയെ കണ്ടാണ് അഭിനയം പഠിച്ചതെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നൻപകൽ നേരത്ത് മയക്കത്തിലെ കഥാപാത്രം വളരെ മനോ​ഹരമായി മമ്മൂക്ക ചെയ്തു. അതുകൊണ്ട് കംപാരിസൺ നമുക്ക് പറയാൻ പറ്റില്ല. പക്ഷെ പൃഥ്വിരാജ് ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി അത്രയും ത്യാ​ഗം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ‍ൃഥ്വിക്ക് പുരസ്കാരം കിട്ടിയതിൽ‌ സന്തോഷമുണ്ട് എന്നും ഭീമൻ രഘു പറയുന്നു . മലയാള സിനിമയൊന്നും ഇടിവിലേക്ക് വരില്ല. സിനിമാ ആ രീതിയിൽ തന്നെ മുന്നോട്ട് പോകും. എന്തൊക്കെ വിവാദം ഉണ്ടായാലും മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ഭീമൻ രഘു പറഞ്ഞു