ജാസ്മിനും സിജോയും സഞ്ചരിച്ച കാർ അപകടത്തിൽ ! ജാസ്മിൻ മാൻഡ്രേക്കാണെന്ന് സിജോയും

സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കും അതിലുപരിയായി യൂത്തിനും മാത്രം സുപരിചിതരായിരുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സായിരുന്നു ജാസ്മിൻ ജാഫറും സിജോ ജോണും. ബിഗ്ഗ്‌ബോസിൽ വന്നതോടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതരായി ഇരുവരും മാറി .

ഇപ്പോഴിതാ സിജോ ജോൺ കഴിഞ്ഞ ദിവസം സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ജാസ്മിൻ ജാഫറിനൊപ്പം ആദ്യമായി ഒരു സിനിമാ ​പാട്ടിലെ രംഗങ്ങൾ റീലായി റിക്രിയേറ്റ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവമാണ് സിജോ ജോൺ ഈ പുതിയ യൂട്യൂബ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുന്നത്.

അടുത്തിടെ തീയേറ്റർ റിലീസായി മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിലെ ‘കിളിയേ’ എന്ന റൊമാന്റിക്ക് സോങ് റീലായി റിക്രിയേറ്റ് ചെയ്യാനായിരുന്നു ജാസ്മിൻ ജാഫറിന്റെ പ്ലാൻ. റൊമാൻസ് തനിക്ക് ചത്താലും വരില്ലെന്നും ബി​ഗ് ബോസിൽ ജാസ്മിനൊപ്പം പെയർ ഡാൻസ് ചെയ്തുള്ള എക്സ്പീരിയൻസ് വെച്ചാണ് റീൽ വീഡിയോ ചെയ്യാൻ പോകുന്നതെന്നും പറഞ്ഞാണ് സിജോ ജൂൺ ഈ ഷൂട്ടിന്റെ വിശേഷങ്ങൾ പങ്കിട്ടത്.

സിജോയ്ക്ക് ടൊവിനോയുടെ മുഖച്ഛായ ചെറുതായി ഉള്ളതു കൊണ്ടാണ് പെയറായി അഭിനയിക്കാൻ സിജോയെ ജാസ്മിൻ ജാഫർ വിളിച്ചത്. രണ്ടുപേരും കഥാപാത്രങ്ങളായി ഒരുങ്ങി ഷൂട്ടിങ് ലൊക്കേഷനിലേക്ക് യാത്ര തിരിച്ചു.

എന്നാൽ യാത്രയ്ക്കിടയിൽ ഇരുവരുടെയും കാർ ആക്സിഡന്റായി. സിജോ ജോൺ യു ടേൺ ചെയ്യുന്നതിനിടയിൽ കാർ കുഴിയിൽ താഴ്ന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരും കാർ ഉയർത്തിയത്. ഈ അപകടത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ജാസ്മിനെ കുറിച്ച് സിജോ ജോൺ പറഞ്ഞ ചില രസകരമായ കാര്യങ്ങളും ആരാധകർക്കിടയിൽ ശ്രദ്ധനേടിയെടുക്കുന്നുണ്ട്.

ജാസ്മിൻ മാൻഡ്രക്കാണെന്നുള്ളത് നൂറ് ശതമാനം ഉറപ്പായി എന്നാണ് സിജോ ജോൺ പറഞ്ഞത്. തങ്ങൾ ബി​ഗ് ബോസിൽ വെച്ച് പറയാറുണ്ടായിരുന്നില്ലേ… ജാസ്മിൻ മാൻഡ്രക്കാണെന്ന്. അത് ഇപ്പോൾ നൂറ്റിപത്ത് ശതമാനം ഉറപ്പായി എന്നാണ് സിജോ ജോൺ പറയുന്നത്.

കാരണം തങ്ങൾ സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റായി. ആർക്കെങ്കിലും പണി കൊടുക്കണമെങ്കിൽ നിങ്ങൾ ലക്ഷങ്ങൾ മുടക്കേണ്ടതില്ല ജാസ്മിനെ വിളിച്ച് കാര്യം പറഞ്ഞാൽ മതി. അവളുടെ ഒരു പ്രാർത്ഥനയോ അല്ലെങ്കിൽ ജാസ്മിൻ കൂടെപ്പോയാൽ തന്നെ അയാൾക്ക് പണി കിട്ടും എന്നുമാണ് സിജോ ജോൺ പറയുന്നത്. ജാസ്മിന്റെ കൂടെ താൻ യാത്ര ചെയ്തു… തന്റെ വണ്ടിയിപ്പോൾ വഴിയിൽ കിടക്കുകയാണെന്നുമാണ് സിജോ ജോൺ തമാശയായി പറഞ്ഞത്.

ഈ ഷൂട്ട് പ്ലാൻ ചെയ്തപ്പോൾ മുതൽ പല വിധ തടസങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ എല്ലാത്തിനേയും മറികടന്ന് തങ്ങൾ ഷൂട്ട് പൂർത്തിയാക്കിയെന്നും വൈകാതെ പുറത്ത് വിടുമെന്നും സിജോ പറഞ്ഞു. ഇരുവർക്കുമിടയിൽ സൗഹൃദമാണ് ഇപ്പോൾ ജാസ്മിനെ കുറിച്ച് ഇത്രയൊക്കെ പറയാൻ സിജോയെ പ്രേരിപ്പിക്കുന്നതും .

ബി​​ഗ് ബോസ് മലയാളം സീസൺ ആറിലെ ഫൈനലിസ്റ്റുകളിൽ ഒരാൾ കൂടിയായിരുന്നു ജാസ്മിൻ ജാഫർ. ഗ്രാൻഡ് ഫിനാലെയ്ക്ക് തൊട്ട് മുമ്പാണ് സിജോ ജോൺ വോട്ടിങിന്റെ അടിസ്ഥാനത്തിൽ പുറത്തായത്. ബി​​ഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും കൂടുതൽ ആരാധകരെയും അതിനൊപ്പം തന്നെ വിമർശനങ്ങളും നേരിട്ട ഒരാളായിരുന്നു ജാസ്മിൻ ജാഫർ .