
തെലുങ്ക് സീരിയല്‍ നടന്‍ ചന്ദ്രകാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് താരങ്ങളും ആരാധകലോകവും. അല്‍കാപൂരിലെ വീട്ടിലാണ് താരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി പവിത്രയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ചന്ദ്രകാന്ത് ജീവനൊടുക്കിയത്.
ഇപ്പോഴിതാ ചന്ദ്രുവിന്റെ അവസാന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ കണ്ണീരണിയിക്കുകയാണ്. പവിത്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് ചന്ദ്രകാന്ത് പങ്കുവച്ചിട്ടുള്ളത്. രണ്ട് ദിവസം കൂടി കാത്തിരിക്കൂ എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്.

ചന്ദ്രകാന്തിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരാഴ്ച മുന്‍പായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തില്‍ മരിച്ചത്. കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞായിരുന്നു അപകടം. പവിത്രയും ചന്ദ്രകാന്തും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങവേയാണ് കാര്‍ അപകടം പവിത്രയെ കവര്‍ന്നത്. പവിത്രയുടെ മരണത്തിന് പിന്നാലെ ചന്ദ്രകാന്ത് വിഷാദത്തിലായിരുന്നു.











