പേര് പറയാൻ കാണിച്ച വിൻസിയുടെ ധൈര്യത്ത് അഭിനന്ദിക്കുന്നു! സ്ഥിരമായി ആക്ഷേപവും, കേസും ഷൈനിനുണ്ട്, ഈ കേസിനെങ്കിലും നടപടിവേണം, രഞ്ജിനി

എഎംഎംഎ’ ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്, ഫിലിം ചേംബറും പരാതി സ്വീകരിക്കുമെന്ന് പറയുന്നു. ഇതൊക്കെ എത്ര കാര്യക്ഷമമായി മുന്നോട്ടു പോകുമെന്ന് എനിക്ക് സംശയമുണ്ട്.

സ്ഥിരമായി ആരോപണങ്ങളും കേസുകളും ഉണ്ടാകാറുളള താരമാണ് ഷൈൻ ടോം ചാക്കോയെന്ന് നടി രഞ്ജിനി, വിൻ സിയുടെ പരാതിയിൽ പൊലീസും കോടതിയും ഇടപെടണമെന്നും വിഷയത്തിൽ ശക്തമായ നടപടി വേണമെന്നും രഞ്ജിനി പറയുന്നു. പേര് പറയാൻ കാണിച്ച വിൻസി എന്ന നടിയുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും റിപ്പോർട്ടിലുള്ള കാര്യങ്ങൾ ഇപ്പോഴും ഇൻഡസ്ട്രിയിൽ നടന്നു കൊണ്ടിരിക്കുകയാണ് എന്റർടെയ്ൻമെന്റ് ട്രൈബ്യൂണൽ കാര്യക്ഷമമായി എന്തുകൊണ്ട് നിലവിൽ വരുന്നില്ല? ഇപ്പോഴും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നു വരുന്നത് എന്ത് കഷ്ടമാണ്.

എഎംഎംഎ’ ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്, ഫിലിം ചേംബറും പരാതി സ്വീകരിക്കുമെന്ന് പറയുന്നു. ഇതൊക്കെ എത്ര കാര്യക്ഷമമായി മുന്നോട്ടു പോകുമെന്ന് എനിക്ക് സംശയമുണ്ട്. നമ്മുടെ ഇൻഡസ്ട്രിയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നത് വലിയ സങ്കടകരമാണ്.ഇങ്ങനെയുള്ള എന്തെങ്കിലും പുറത്തുവന്നാൽ ഉടനെ കോടതിക്കു പുറത്ത് വച്ച് സെറ്റിൽമെന്റ് ആക്കി വിടുകയാണ് ചെയുന്നത്.അതല്ല ചെയ്യേണ്ടത്.കാരണം ഞാൻ തന്നെ ഇത് അനുഭവിച്ചിട്ടുണ്ട്. എനിക്ക് നേരെ പണ്ട് നടന്ന സംഭവമാണ് ഇപ്പോഴും നടക്കുന്നത്.

റിപ്പോർട്ട് പുറത്തുവന്നതിനുശേഷം എട്ടുമാസമായി ഇതുവരെ ട്രൈബ്യൂണൽ മുന്നോട്ടു വന്നിട്ടില്ല. ഇപ്പോൾ ഈ സംഘടനകൾ പറയുന്നത് ഞങ്ങൾ ആക്‌ഷൻ എടുക്കും എന്നാണ്. എത്രത്തോളം ഇവർ ആക്‌ഷൻ എടുക്കും എന്ന് കണ്ടറിയാം. അതാണ് പറയുന്നത് ഇതില്‍ കൃത്യമായി പൊലീസും നിയമവും ഇടപെട്ടാൽ മാത്രമേ ഇത് നിർത്തലാക്കാൻ പറ്റുകയുള്ളൂ.ട്രൈബ്യൂണൽ വന്നാലേ ഇതൊക്കെ ശരിയാകൂ, രഞ്ജിനി പറയുന്നു.