
മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിന് ബെൻസ് കാറിലെത്തിയ അസീസ് നെടുമങ്ങാടിന് സോഷ്യൽ മീഡിയിൽ വിമർശനം. വിമർശനം നല്ലരീതിയിൽ ആയതോടെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. ഒടുവിൽ താൻ വന്നത് സുഹൃത്തിന്റെ കാറിലാണെന്ന വിശദീരണം വരെ കൊടുക്കേണ്ടി വന്നു നടന്. മമ്മൂട്ടിയുടെ സുഹൃത്ത് ജോർജ്ജിന്റെ മകളുടെ വിവാഹത്തിന് അസീസ് എത്തിയത് ഒരു ബെൻസ് കാറിൽ ആയിരുന്നു. അസീസ് ബെൻസ് കാർ ഓടിച്ചെത്തുന്നതും പാർക്ക് ചെയ്യാൻ നൽകിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്നതുമായ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.

മമ്മൂക്കയെ പോലെ ബെൻസ് കാർ ഓടിച്ച് ജോർജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോൾ എന്ന തലക്കെട്ടോടെ എത്തിയ വീഡിയോക്ക് താഴെ നടന്റെ പേരിൽ നിരവധി വിമർശനമാണ് എത്തിയത്. ഇങ്ങനെ വിമർശനങ്ങൾ എത്തിയതോടെ നടൻ അസീസ് നെടുമങ്ങാട് അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്. കാറിൽ വന്നത് ഇഷ്ടപെടാത്ത സഹോദരങ്ങളെ.. അത് എന്റെ കാർ അല്ല, ഒരു സുഹൃത്തിന്റെ കാർ ആണ്, ഇനി അതിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്.
എന്നാണ് നടൻ പറയുന്നത് , എന്നാൽ ഈ വീഡിയോക്ക് താഴെ നിരവതി നല്ല കമെന്റുകളും എത്തുന്നുണ്ട്. അസീസ് ബെൻസ് കാറിൽ വന്നതിന് അസൂയയുള്ളവരാണ് നെഗറ്റീവ് കമന്റ്റ് ഇടുന്നതെന്ന തരത്തിൽ അസീസിനെ പിന്തുണച്ചു ചിലരെത്തുന്നത്.












